go

ഇവിടെ കൂടിയവർക്കെല്ലാം ഒരു പേര് ; മേരി

kottayam-one-name-mary
കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിലെ എട്ടുനോമ്പ് തിരുനാൾ സമാപനദിനത്തിൽ നടന്ന മേരി നാമധാരി സംഗമം.
SHARE

കുറവിലങ്ങാട് ∙മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിന്റെ പടികളിൽ ഒരുമിച്ച രണ്ടായിരത്തിലധികം വനിതകൾക്ക് പരിശുദ്ധ ദൈവ മാതാവിന്റെ പേര്. ജനന തിരുനാൾ, എട്ടുനോമ്പ് ആചരണം എന്നിവയുടെ സമാപന ദിനത്തിൽ നടത്തിയ മേരി നാമധാരി സംഗമത്തിലാണു മേരി, മറിയം, അമല, നിർമല, വിമല, മരിയ തുടങ്ങിയ പേരുള്ളവർ ഒത്തു ചേർന്നത്.

പേരിന്റെ പേരിലായിരുന്നു സംഗമം. ആഴ്ചകൾ മാത്രം പ്രായമുള്ള മേരിമാർ മുതൽ 4 തലമുറകൾ കണ്ട മേരിമാർ വരെ സംഗമത്തിൽ കണ്ണികളായി. എണ്ണത്തിനും അപ്പുറം ഭക്തിയുടെയും വിശ്വാസത്തിന്റെയും നേർക്കാഴ്ചയാണ് സംഗമത്തിൽ നിറഞ്ഞത്. മുത്തശ്ശിമാരിലൂടെ മാതാവിന്റെ പേര് സ്വീകരിച്ചവർ മുതൽ മാതാവിനോടുള്ള ഭക്തിയോടെ പേര് സ്വീകരിച്ചവർ വരെ സംഗമത്തിന് എത്തിയിരുന്നു. ഓരോ മേരിമാരും 21 അപ്പങ്ങൾ നേർച്ചയായി സമർപ്പിച്ചു.

ഈ അപ്പമാണ് സ്‌നേഹ വിരുന്നിൽ വിളമ്പിയത്. എട്ടുനോമ്പ് ആചരണത്തിന്റെ ഭാഗമായി 2009-ലാണ് മേരി നാമധാരി സംഗമം ആരംഭിച്ചത്. ബിഷപ് ജോസഫ് കല്ലറങ്ങാട്ട് കുർബാന അർപ്പിച്ചു. ആർച്ച് പ്രീസ്റ്റ് റവ.ഡോ.ജോസഫ് തടത്തിൽ, സീനിയർ അസിസ്റ്റന്റ് വികാരി ഫാ.കുര്യാക്കോസ് വെള്ളച്ചാലിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ.ജോർജ് നെല്ലിക്കൽ, ഫാ.മാത്യു വെണ്ണായിപ്പിള്ളിൽ, ഫാ.തോമസ് കുറ്റിക്കാട്ട്, ഫാ.മാണി കൊഴുപ്പൻകുറ്റി, സ്പെഷൽ കൺഫെസർ ഫാ.ജോർജ് നിരവത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama