go

എഴുപത്തി രണ്ടിന്റെ നിറവിലും പഠനവഴിയിലൂടെ റോസ

kottayam-rosa
ടി.ജെ.റോസ സാക്ഷരത മിഷൻ പാലാ സെന്റർ കോ ഓർഡിനേറ്റർമാരായ പുഷ്പഗോപകുമാറിനും, നീമ ജോയിക്കുമൊപ്പം.
SHARE

പാലാ ∙ ഉപതിരഞ്ഞെടുപ്പിനെക്കാൾ ആവേശത്തിലാണ് എഴുപത്തിരണ്ടുകാരി കടനാട് കുന്നേൽ ടി.കെ.റോസ. തിരഞ്ഞെടുപ്പുകൾ ഏറെക്കണ്ട റോസ ഇത്തവണ പ്ലസ്ടു പരീക്ഷയ്ക്കുള്ള തയാറെടുപ്പിലാണ്. പാലാ ഉപതിരഞ്ഞെടുപ്പ് തന്റെ പഠനത്തെ ബാധിക്കരുതെന്ന ആഗ്രഹം മാത്രമാണ് റോസക്കുള്ളത്. സാക്ഷരതാ ദിനമായ ഇന്നലെ വീണ്ടും പഠനവഴിയിലെത്തിയ കഥ പറയുകയാണ് റോസ. 

കടനാട് കുന്നേൽ ഹോമിയോ ഡോക്ടർ ആയിരുന്ന പരേതനായ ജോസഫിന്റെ ഭാര്യയാണ് ടി.കെ.റോസ. 3 മക്കളാണ് റോസക്ക്. രണ്ടു മക്കൾ വിദേശത്തും ഒരാൾ തിരുവനന്തപുരത്തും ജോലി ചെയ്യുന്നു. വിരസമായ പകൽ സമയം അരോചകമായി തോന്നിയപ്പോഴാണ് ഇവർ  വിദ്യാർഥിയായത്. സാക്ഷരത മിഷൻ കോഴ്സ് നടക്കുന്ന മഹാത്മാഗാന്ധി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ക്ലാസ് മുറിയിൽ എത്തിയ റോസയെ സാക്ഷരത മിഷന്റെ കോ ഓർഡിനേറ്റർ പുഷ്പ ഗോപകുമാർ ഓർക്കുന്നു. 

പഠന രീതി പറഞ്ഞപ്പോൾ റോസക്കു സന്തോഷം. ഏഴാം ക്ലാസ് തുല്യത പരീക്ഷ ഉയർന്ന മാർക്കോടെ വിജയിച്ചു. ഇതോടെ മിടുക്കിയായ വിദ്യാർഥിയെന്ന ലേബലായി അധ്യാപക മനസ്സുകളിൽ ഇടം പിടിച്ചു. തുടർന്ന് 10ാം ക്ലാസ് തുല്യതാ പരീക്ഷയിൽ 86 ശതമാനം മാർക്ക്. തുടർന്ന് കോ ഓർഡിനേറ്റർ നീമ ജോയിയുടെ മേൽനോട്ടത്തിൽ പ്ലസ് ടു പഠനം തുടങ്ങി.‌ ഇത്തവണയും റോസ നിരാശപ്പെടുത്തിയില്ല. വിജയം 71 ശതമാനം. ഇപ്പോൾ പ്ലസ്ടുവിലാണ് പഠനം. 

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama