go

കാറും ബൈക്കും കൂട്ടിയിടിച്ച് പത്ര ഏജന്റിന് പരുക്ക്

kottayam news
ചങ്ങനാശേരി-വാഴൂർ റോഡിൽ എൻഎസ്എസ് ജംക്‌ഷനും കൂത്രപ്പള്ളിക്കും ഇടയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തകർന്ന ബൈക്ക്.
SHARE

കറുകച്ചാൽ ∙ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ പത്രം ഏജന്റിന് സാരമായ പരുക്ക്. കറുകച്ചാൽ ബസ് സ്റ്റാൻഡ് മനോരമ ഏജന്റ് കൂത്രപ്പള്ളി കുഴുപ്പിൽ ഷാജിക്കാണ് (60) പരുക്കേറ്റത്. ഇന്നലെ വൈകിട്ട് 7ന് ചങ്ങനാശേരി-വാഴൂർ റോഡിൽ എൻഎസ്എസ് ജംക്‌ഷനും കൂത്രപ്പള്ളിക്കും ഇടയിലാണ് അപകടം.കാഞ്ഞിരപ്പള്ളിയിൽ നിന്ന് മാമ്മൂടിന് പോയ കാറും കൂത്രപ്പള്ളിയിൽ നിന്ന് കറുകച്ചാലിലേക്കു പോയ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ഇരു കാലുകളും ഒടിഞ്ഞ ഷാജിയെ നാട്ടുകാർ ചേർന്ന് കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബൈക്ക് പൂർണമായി തകർന്നു. വാഴൂർ റോഡിൽ ഗതാഗതം മുടങ്ങി. പൊലീസ് എത്തിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama