go

പൂരാടപ്പാച്ചിൽ....

kottayam news
കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഓണം സമൃദ്ധി സ്റ്റാൾ.
SHARE

കുറവിലങ്ങാട് ∙പടിവാതിൽക്കൽ ഉണ്ട് തിരുവോണം. ഒാണത്തിന് ഒരുക്കങ്ങളെല്ലാം അവസാന ഘട്ടത്തിൽ .ഇന്ന് ഉത്രാടം. നാളെ പൊന്നിൻ ചിങ്ങത്തിലെ പൊൻ തിരുവോണം. ഉത്രാടപ്പാച്ചിലിന് പകരം പൂരാടപ്പാച്ചിലായിരുന്നു ഇന്നലെ. നാട് തിരക്കിലായിരുന്നു. കുറവിലങ്ങാട് ഉൾപ്പെടെ പ്രധാന ടൗണുകളിൽ ഗതാഗതം തടസ്സപ്പെട്ടു. ടൗണുകളിലെ വഴികളിലും വിപണികളിലും ഇന്നലെ ഓണക്കോടിയും പലവ്യഞ്ജനങ്ങളും വാങ്ങാൻ തിരക്ക്. ഓണത്തിനു ഏറ്റവും വലിയ പൂക്കളം ഒരുക്കുന്നത് ഉത്രാടം ദിനത്തിലാണ്.

പച്ചക്കറികൾക്ക് പൊള്ളുന്ന വില

ഓണക്കാലത്തെ പതിവ് ഇത്തവണയും തെറ്റിയില്ല. നാടൻ പച്ചക്കറികളുടെ ഉൽപാദനം കുറഞ്ഞതോടെ വിപണിയിൽ പച്ചക്കറി വില കുതിച്ച് ഉയർന്നു. എന്നാൽ സർക്കാർ സബ്സിഡിയോടെ 30 ശതമാനം വില കുറച്ച് വിൽപന നടത്തുന്ന ഓണം സമൃദ്ധി സ്റ്റാളുകളിൽ ന്യായ വിലയ്ക്കു സാധനങ്ങൾ ലഭ്യമാണ്. പക്ഷേ നിശ്ചിത അളവിൽ മാത്രമാണ് ഓരോ ഇനവും വിൽക്കുന്നത്. പല ഇനങ്ങൾക്കും 10 രൂപ മുതൽ 30 രൂപ വരെ വില വ്യത്യാസം ഉണ്ട്.

വിപണി വിലയിൽ 10 ശതമാനം അധിക വില നൽകി കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ 30 ശതമാനം വില കുറച്ചാണ് ഓണം സമൃദ്ധിയിൽ വിൽക്കുന്നത്. ജൈവ ഉൽപന്നങ്ങൾ 20 ശതമാനം അധിക വില നൽകി സംഭരിച്ച് പൊതു വിപണിയിലെ വിലയിൽ നിന്ന് 10 ശതമാനം താഴ്ത്തി വിൽപന നടത്തുന്നു. . സർക്കാർ സബ്സിഡി നൽകുന്നതാണ് കൃഷി വകുപ്പിനു ഗുണകരമാകുന്നത്. എന്നാൽ പൊതു വിപണിയിൽ നാടൻ പച്ചക്കറികളുടെ വരവ് കുറഞ്ഞതോടെ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് എത്തിക്കുന്ന പച്ചക്കറികൾ വിൽക്കുകയും വേണം. 

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama