go

സ്ക്വാഡ്; പിടിച്ചത് 167 സ്ഥാപനങ്ങളിലെ ക്രമക്കേട്

kottayam news
SHARE

കോട്ടയം ∙ ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, അമിത വില ഈടാക്കൽ തുടങ്ങിയവ തടയുന്നതിനായി കലക്ടർ, താലൂക്ക് സപ്ലൈ ഓഫിസർ എന്നിവരുടെ നേതൃത്വത്തിൽ രൂപികരിച്ച സ്ക്വാഡ് ജില്ലയിൽ നടത്തിയ പരിശോധനയിൽ 167 സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി. ഹോട്ടലുകൾ, പച്ചക്കറി വിപണന കേന്ദ്രങ്ങൾ, ബേക്കറി, റേഷൻകടകൾ തുടങ്ങിയ വ്യാപാരസ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

പച്ചക്കറി, പലചരക്ക് കടകളിൽ വില വിവരപട്ടിക പ്രദർശിപ്പിക്കാതിരിക്കൽ, ആഹാര സാധനങ്ങളിൽ മായം ചേർക്കൽ എന്നിവയാണ് കണ്ടെത്തിയ ക്രമക്കേടുകളിൽ അധികവും. ചില സ്ഥാപനങ്ങൾ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതായും കണ്ടെത്തി. 122 റേഷൻകടകളിൽ നടത്തിയ പരിശോധനയിൽ 51 ഇടത്തും ക്രമക്കേട് കണ്ടെത്തി. സാംപിൾ പ്രദർശിപ്പിക്കാതിരിക്കൽ, ബിൽ നൽകാതിരിക്കൽ, തൂക്കത്തിലെ കൃത്രിമം എന്നിവയാണ് ക്രമക്കേടുകൾ.

ജില്ലയിലെ ഹോട്ടലുകൾ ഉൾപ്പെടെ 436 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. ഇതിൽ 116 സ്ഥാപനങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തിയതായി സ്ക്വാഡിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. വിവിധ വകുപ്പുകളെ ചേർത്താണ് സ്ക്വാഡ് രൂപീകരിച്ചിരിക്കുന്നത്. 10 ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്. സ്ക്വാഡ് ക്രമക്കേടുകൾ സംബന്ധിച്ച റിപ്പോർട്ട് കലക്ടർക്ക് കൈമാറി.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama