go

ഓണപ്പൊലിമയ്ക്ക് സർവ സന്നാഹം

kottayam news
ഓണം എത്തിയതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് വർധിച്ചു. സെൻട്രൽ ജംക്‌ഷനിൽ റോഡ് കടക്കുന്നവരെ സഹായിക്കാൻ വാഹനം നിയന്ത്രിക്കുന്ന പൊലീസ് ഉദ്യോഗസ്ഥ.
SHARE

കോട്ടയം ∙ പൊന്നോണത്തിൽ കല്ലുകടിക്കാതിരിക്കാൻ ഒരുക്കം വിപുലമായി. ഓണത്തിനിടെ സേവനങ്ങൾ മുടങ്ങിയാൽ പരാതി അറിയിക്കാനും സൗകര്യമുണ്ട്. ഓണ ദിന ഒരുക്കങ്ങൾ ഇതാ. 

ഗതാഗതം നിയന്ത്രിക്കാൻ അധിക പൊലീസ്

അവധി ദിനങ്ങളിലെ കുരുക്ക് അഴിക്കാൻ വൻ പൊലീസ് സംഘമുണ്ട്. എആർ ക്യാംപിൽ നിന്ന് അധികമായി പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ട്രാഫിക് നിയന്ത്രിക്കുന്നതിന് നിലവിൽ 70 പേരുണ്ട്.  കൂടാതെ 15 പൊലീസുകാരെ കൂടി നിയമിച്ചു. പുറമെ ഈസ്റ്റ്, വെസ്റ്റ് പൊലീസ് സ്റ്റേഷനുകളിലെ 30 പൊലീസ് ഉദ്യോഗസ്ഥരെ കൂടാതെ 15 പൊലീസുകാരെ കൂടി അധികമായി നിയമിച്ചു. ട്രാഫിക് സ്റ്റേഷൻ കോട്ടയം : 0481 2581578.

മുടങ്ങില്ല വൈദ്യുതി 

വൈദ്യുതി മുടങ്ങാതിരിക്കാൻ കെഎസ്ഇബി ഈസ്റ്റ്, സെൻട്രൽ സെക്‌ഷൻ 4 ലൈൻമാൻമാരെ അധികം നിയമിച്ചു. ആവശ്യമെങ്കിൽ കൂടുതൽ പേരെത്തും. നഗരപരിധിയിൽ സബ് എൻജിനീയർ, ഓവർസീയർ, 2 ലൈൻമാൻ എന്നിവർ സേവനത്തിലുണ്ട്. രാത്രിയിൽ ഓവർസീയർ, 2 ലൈൻമാൻ, സബ് എൻജിനീയർ എന്നിവരുടെ സംഘവുമുണ്ട്. ഈസ്റ്റ് സെക്‌ഷൻ: 0481 2562937.സെൻട്രൽ സെക്‌ഷൻ : 0481 2568050.

വെളളം പോലെ  വെള്ളം 

ഓണദിനങ്ങളിൽ ശുദ്ധജലം മുടങ്ങിയാൽ ഉടൻ പരിഹരിക്കുന്നതിന് മൊബൈൽ സംഘം .ഏതു സമയവും തയാറായിരിക്കാൻ കരാറുകാർക്ക് നിർദേശം. ഫോൺ : 0481 2563701.

അവധിയില്ലാതെ ആശുപത്രികൾ 

എല്ലാ ആശുപത്രികളിലും ഡോക്ടർമാരുണ്ടാകും. ഇക്കുറി തിരുവോണത്തിനു മനഃപൂർവം ജോലിയിൽ നിന്ന് വിട്ടുനിൽക്കരുതെന്നും ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടരുതെന്നും കാണിച്ച് ഡോക്ടർമാർക്കും നഴ്സുമാർക്കും ജീവനക്കാർക്കും കർശന നിർദേശം നൽകിയതായി ജില്ലാ മെഡിക്കൽ ഓഫിസർ  പറഞ്ഞു. ഒരു ഡോക്ടർ മാത്രമുള്ള ആശുപത്രികളിൽ ഡോക്ടർമാർ ഉണ്ടാകണം.

∙ ജില്ലാ മെഡിക്കൽ ഓഫിസ് തിരുവോണ ദിവസം പൂർണമായും പ്രവർത്തിക്കും. 

∙ തിരുവോണത്തിനു മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒപി വിഭാഗങ്ങൾ പ്രവർത്തിക്കില്ല. എന്നാൽ

അത്യാഹിത വിഭാഗത്തിലും വാർഡുകളിലും തീവ്രപരിചരണ വിഭാഗങ്ങളിൽ ഡോക്ടർമാർ, നഴ്സുമാർ മറ്റ് ജീവനക്കാർ എന്നിവരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്നു ആർഎംഒ ഡോ. ആർ.പി. രഞ്ജി‍ൻ അറിയിച്ചു.

ജില്ലാ മെഡിക്കൽ ഓഫിസ് 

0481 2562778, 2562923.

മെഡിക്കൽ കോളജ് 

0481 2592000, 2592001.

സർവീസുകൾ മുടക്കില്ല : കെഎസ്ആർടിസി 

കെഎസ്ആർടിസി തിരുവോണത്തിനു ബെംഗളൂരുവിനു പ്രത്യേക സർവീസ് ക്രമീകരിച്ചു. ബെംഗളുരുവിന് വൈകിട്ട്  5.00 നാണ് പ്രത്യേക സർവീസ്.  വൈകിട്ട് 5.30, 6.00 എന്നീ സമയങ്ങളിലെ പതിവ് സർവീസുകളും നടക്കും. സാധാരണ നടത്തുന്ന എല്ലാ സർവീസുകളും തിരുവോണത്തിനു നടത്തും. 96 ഷെഡ്യൂളുകളിൽ ശരാശരി 80 ഷെഡ്യൂളുകളാണ് നടത്തുന്നത്. 16 സർവീസ് മുടങ്ങും. ഫോൺ: 0481 2562935.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama