go

എൽഡിഎഫ് ഒന്നാംഘട്ട പ്രചാരണം പൂർത്തിയാക്കി

kottayam news
അല്ലപ്പാറ വിശ്വകർമ സഭ കുടുംബ സംഗമത്തിന് എത്തിയ എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ വോട്ടു തേടുന്നു.
SHARE

പാലാ∙ പ്രചാരണം ശക്തമാക്കി എൽഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പൻ. പ്രചാരണത്തിനു ആദ്യം തുടക്കം കുറിക്കുകയും 3 തവണ മത്സരിക്കുകയും ചെയ്ത മാണി സി.കാപ്പൻ 1-ാം ഘട്ടം പ്രചാരണം പൂർത്തിയാക്കി. ഇന്നലെ രാവിലെ സ്വകാര്യ സ്ഥാപനങ്ങളിലെ സന്ദർശനത്തിനുശേഷം മേലുകാവ്, മൂന്നിലവ് മേഖലകളിലെ വിവിധ പരിപാടികളിൽ പങ്കെടുത്തു. സിഎസ്ഐ ഈസ്റ്റ് കേരള മഹാ ഇടവകയുടെ സൺഡേ സ്‌കൂൾ ക്യാംപ്, ആയുർവേദ ഡിസ്‌പെൻസറി, മേലുകാവ് തിരുഹൃദയ മഠം എന്നിവിടങ്ങളിൽ വോട്ടു തേടി. 

ഭവന സന്ദർശനം 

രാമപുരം ∙ എൽഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പനു വോട്ടു തേടി എൻസിപി ദേശീയ ജനറൽ സെക്രട്ടറി ടി.പി.പീതാംബരൻ മാസ്റ്റർ പഞ്ചായത്തിൽ ഭവന സന്ദർശനം നടത്തി. കെ.ചന്ദ്രശേഖരൻ, എം.എം.അശോകൻ, എം.പി.കൃഷ്ണൻ നായർ, എം.ആർ.രാജു, ജോഷി ഏറത്ത്, സോണി കിഴക്കേക്കുന്നേൽ, സലി രാജൻ, പാപ്പച്ചൻ കൂടപ്പുലം, കെ.എ.ജോണി എന്നിവരും ഒപ്പമുണ്ടായിരുന്നു.

രൂപരേഖ തയാറാക്കും

തലനാട്∙ തലനാട് വികസനത്തിന് രൂപരേഖ തയാറാക്കുമെന്ന് മാണി സി. കാപ്പൻ. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. 

വികസന ചർച്ച

കൊല്ലപ്പള്ളി ∙ എൽഡിഎഫ് കൊല്ലപ്പള്ളിയിൽ സംഘടിപ്പിച്ച സംവാദവും മുത്തോലിയിൽ നടത്തിയ വികസന ചർച്ചയും മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. റബർ മേഖലയിൽ സിയാൽ മോഡൽ പദ്ധതിയുടെ രൂപരേഖ തയാറാകുകയാണെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.കൊല്ലപ്പള്ളിയിൽ കടനാട് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ആര്.‍ സാബു അധ്യക്ഷത വഹിച്ചു. 

ഒത്തുചേരൽ

പാലാ ∙ എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പന്റെ വിജയത്തിനായി കലാകാരൻമാർ ഒത്തുചേർന്നു. ചലച്ചിത്ര താരം ഗായത്രി ഉദ്ഘാടനം ചെയ്തു. ബെന്നി മൈലാടൂർ അധ്യക്ഷത വഹിച്ചു. മാണി സി. കാപ്പൻ, സലിം പി. മാത്യു, ബാബു കെ. ജോർജ്, ജോസ് പാറേക്കാട്ട്, തുടങ്ങിയവർ പ്രസംഗിച്ചു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama