go

തിരഞ്ഞെടുപ്പ്: പാലായിൽ താമസിച്ച് നേതൃത്വം നൽകാൻ മുഖ്യമന്ത്രി എത്തുന്നു

kottayam news
SHARE

പാലാ ∙ ഉപതിരഞ്ഞെടുപ്പിന് ചൂട് പകരാൻ യുഡിഎഫ്, എൽഡിഎഫ് നേതാക്കൾ എത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയനും  മന്ത്രിമാരും എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പന്റെ വിജയത്തിനായി എത്തുന്നുണ്ട്. 18 മുതൽ 20 വരെ  മുഖ്യമന്ത്രി  പാലായിൽ താമസിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകും. വിവിധ പഞ്ചായത്തുകളിൽ യോഗങ്ങളിൽ പ്രസംഗിക്കും. 19നും 20നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, 17 മുതൽ 19 വരെ മന്ത്രി എ.കെ. ബാലൻ, 18നും 19നും മന്ത്രി കെ.ടി. ജലീൽ, 18 മുതൽ 20 വരെ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, 10 മുതൽ 15 വരെ ഡപ്യൂട്ടി സ്പീക്കർ വി. ശശി, 12 മുതൽ 20 വരെ ചീഫ് വിപ്പ് കെ. രാജൻ എന്നിവർ പാലായിൽ  സമ്മേളനങ്ങളിൽ പ്രസംഗിക്കും.

മന്ത്രി സി.കെ. ശശീന്ദ്രൻ കുടുംബ യോഗങ്ങളിലും പങ്കെടുക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി16 മുതലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 15 മുതലും യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്റെ വിജയത്തിനായി പാലായിൽ വിവിധ യോഗങ്ങളിൽ പങ്കെടുക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ബെന്നി ബെഹനാൻ, എംഎൽഎമാരായ റോജി എം. ജോൺ,

സണ്ണി ജോസഫ്, അനൂപ് ജേക്കബ്, എം. കെ. മുനീർ, പ്രഫ.എൻ. ജയരാജ്, റോഷി അഗസ്റ്റിൻ, എംപിമാരായ ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ് തുടങ്ങിയവർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുക്കും. എൻഡിഎ സ്ഥാനാർഥി 

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama