go

യുഡിഎഫ് രണ്ടാംഘട്ട പ്രചാരണം തുടങ്ങി

kottayam news
വിവാഹ സർക്കാരത്തിനിടെ പാലായിൽ യുഡിഎഎഫ് സ്ഥാനാർഥി ജോസ് ടോം വോട്ടു തേടുന്നു.
SHARE

പാലാ ∙ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്റെ രണ്ടാം ഘട്ട പ്രചാരണത്തിന് തുടക്കമായി. ബൂത്തു കൺവൻഷനുകൾ സമാപിച്ചതോടെ ഒന്നാം ഘട്ട ഭവന സന്ദർശന പരിപാടി ആരംഭിച്ചു. ഇന്നും  നാളെയുമായി വീടുകളിൽ യുഡിഎഫ് സന്ദേശം എത്തിക്കുകയാണ് ലക്ഷ്യം. ഇതോടൊപ്പം വോട്ടർ പട്ടികയുടെ സമഗ്ര പരിശോധനയും നടത്തും. സ്ഥലത്തില്ലാത്തവരുടെ ലിസ്റ്റ് തയാറാക്കി വോട്ടെട്ടപ്പു ദിവസം എത്തിക്കുന്നതിനുള്ള ഫീൽഡ് സർവേയും നടത്തുന്നുണ്ട്. കർഷക പെൻഷൻ, കാരുണ്യ സഹായം, വില സ്ഥിരത ഫണ്ട്, മറ്റു ക്ഷേമ പെൻഷനുകൾ എന്നിവ ലഭിച്ചവരുടെ ലിസ്റ്റ് തയാറാക്കി വോട്ട് അഭ്യർഥിക്കുന്നതിനും നടപടി സ്വീകരിച്ചു.

നോട്ടിസ് വിതരണം തുടങ്ങി

പാലാ ∙ യുഡിഎഫിന്റെ ആദ്യ ഘട്ട ഭവന സന്ദർശനത്തിൽ സ്ഥാനാർഥിയെ പരിചയപ്പെടുത്തുന്ന നോട്ടിസ് എത്തിക്കും. പൊതുപ്രവർത്തനത്തിന്റെ സംശുദ്ധ മുഖം എന്ന മുഖവുരയോടെ തയാറാക്കിയ വിവരണമാണ് വിതരണം ചെയ്യുന്നത്. വിദ്യാഥിയായിരിക്കുമ്പോൾ മുതൽ ഇതുവരെയുളള ജോസ് ടോമിന്റെ പൊതുപ്രവർത്തന ചരിത്രവും മറ്റു തിരഞ്ഞെടുപ്പ് വിജയങ്ങളും നോട്ടിസിലുണ്ട്. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം ഇന്നലെ വെളുപ്പിന് ‍ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു. ടൗണിലെ വ്യായാമ കേന്ദ്രത്തിലെത്തി വോട്ട് അഭ്യർഥിച്ചു.

ബോയ്സ്ടൗൺ, കരുണാലയം, സ്നേഹാലയം, വിവിധ മഠങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. അന്ത്യാളത്ത് വ്യാപാരികളോടു വോട്ട് തേടി. അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ രക്തദാന ക്യാംപിൽ ജോസ് കെ.മാണി എംപിയോടൊപ്പം പങ്കെടുത്തു. വിവിധ സ്ഥലങ്ങളിൽ വിവാഹ ചടങ്ങുകളിൽ പങ്കെടുത്തു. ഇതിനിടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളുമായി ചർച്ച നടത്തി. പഞ്ചായത്ത്തല പര്യടന പരിപാടികൾക്കും കോർണർ യോഗങ്ങൾക്കും അന്തിമരൂപം നൽകി. 

കൺവൻഷൻ പൂർത്തിയായി

പാലാ ∙ നഗരസഭ ബൂത്ത് കൺവൻഷൻ പൂർത്തിയായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആന്റോ ആന്റണി എംപി, പ്രഫ. സതീശ് ചൊള്ളാനി, പി.ടി.ജോസ്, തോമസ് ആന്റണി, ഷോജി ഗോപി, ബിജു പാലൂപ്പടവിൽ, ആർ.മനോജ്, ബൈജു കൊല്ലംപറമ്പിൽ, എ.എസ്. തോമസ്, ലീനാ സണ്ണി, ബെറ്റി ഷാജു, ജോൺസി നോബിൾ, സാവിയോ കാവുകാട്ട്, ജോർജുകുട്ടി ചെറുവള്ളി, വിജയകുമാർ തിരുവോണം, ലാൽ പുളിക്കക്കണ്ടം, തോമസ് ആർ.വി. ജോസ്, വക്കച്ചൻ മേനാംപറമ്പിൽ, ബിനോയി കണ്ടം, ടോണി തൈപ്പറമ്പിൽ, സാജോ വട്ടക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.

രക്തദാന ക്യാംപ് 

പാലാ ∙ യുഡിഎഫ്‌ പടയൊരുക്കം ഓൺ ലൈൻ കൂട്ടായ്മ രക്തദാന ക്യാംപ് നടത്തി. ജോസ് കെ. മാണി എംപി, ജോസ് ടോം, സംസ്ഥാന ചെയർമാൻ സാഹിദ്, ബിജി ജോജോ, സാജൻ തൊടുക, ബൈജു കൊല്ലംപറമ്പിൽ, ജയ്സൺ മാന്തോട്ടം, തോമസുകുട്ടി വട്ടക്കാട്ട്, പി.ബി.സുധി, റിയാസ് റഷീദ്, മനോജ് മറ്റമുണ്ടയിൽ, ജോബി മുളകുപാടം എന്നിവർ പങ്കെടുത്തു.

ഭവന സന്ദർശനം 

പാലാ ∙ ജോസ് കെ.മാണി എംപിയുടെ 128‍-ാം നമ്പർ ബൂത്തിൽ ഇന്ന്  9 മുതൽ പ്രവർത്തകരോടൊപ്പം സ്ഥാനാർഥിയുടെ അഭ്യർഥനയുമായി ജോസ് കെ.മാണി ഭവന സന്ദർശനം നടത്തും.

കൺവൻഷൻ ഇന്ന്

പാലാ ∙ യൂത്ത്ഫ്രണ്ട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന്  രാവിലെ10 ന് വ്യാപാര ഭവനിൽ ഡീൻ കുര്യക്കോസ് എംപി ഉദ്ഘാടനം ചെയ്യും.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama