go

അരങ്ങിൽ 10 കൃഷ്ണവേഷങ്ങൾ; പഞ്ചാരിയിൽ കൊട്ടിക്കയറി മിടുക്കന്മാർ

kottayam news
കേരള കലാമണ്ഡലം കുടമാളൂർ പഠനക്കളരിയുടെ വർഷികത്തിന് 10 കുട്ടികൾ കൃഷ്ണവേഷത്തിൽ കഥകളിയിൽ അരങ്ങേറ്റം കുറിച്ചപ്പോൾ. ആസ്വാദകരായി എത്തിയവർ മൊബൈലിൽ ചിത്രം പകർത്തുന്നതും കാണാം.
SHARE

കുടമാളൂർ ∙ കഥകളിയിലും മേളത്തിലും അരങ്ങേറ്റം കുറിച്ച് പുതുതലമുറ; സാക്ഷ്യം വഹിക്കാൻ ആചാര്യന്മാരും. പ്രോത്സാഹനമായി ആസ്വാദകരും നാട്ടുകാരും. 10 കൃഷ്ണ വേഷങ്ങളാണ് പുറപ്പാടായി അരങ്ങിലെത്തിയത്. പഞ്ചാരിയിൽ 4 പേർ തുടക്കം കുറിച്ചു. കേരള കലാമണ്ഡലത്തിന്റെ കുടമാളൂർ പഠനക്കളരിയിലെ കുട്ടികളുടെ അരങ്ങേറ്റം മികവിനാൽ ശ്രദ്ധേയമായി. പഠിതാക്കൾ തോടയവും ദക്ഷയാഗം കഥകളിയും അവതരിപ്പിച്ചു.

പഠനക്കളരിയുടെ വാർഷികാഘോഷം കേരള കലാമണ്ഡലം എക്സിക്യൂട്ടീവ് അംഗം കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻകുട്ടി ഉദ്ഘാടനം ചെയ്തു. കുടമാളൂർ എൻഎസ്എസ് കരയോഗം പ്രസിഡന്റ് ഡി.ഗോപകുമാർ അധ്യക്ഷത വഹിച്ചു. മനോജ് കുറൂർ, ഉഷാ ബാലചന്ദ്രൻ, ബിന്ദു ഹരികുമാർ, എം.എസ്.ജയകുമാർ, ടി.എൻ. ശങ്കരപ്പിള്ള, സി.ആർ.വേണുഗോപാൽ, കെ.എസ്.അമ്പിളി, എം.എസ്.ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.

കോട്ടയ്ക്കൽ അപ്പു നമ്പൂതിരി, കലാമണ്ഡലം രാജേന്ദ്രൻ, പനമറ്റം സോമൻ, മാർഗി നാരായണൻ നമ്പൂതിരി എന്നിവരെ ആദരിച്ചു. പഠനക്കളരിയിലെ അധ്യാപകരായ കലാമണ്ഡലം ഭാഗ്യ നാഥ്, കലാമണ്ഡലം പുരുഷോത്തമൻ, കലാകേന്ദ്രം ഹരീഷ്, കലാ കേന്ദ്രം ബാലു, കലാമണ്ഡലം കാശിനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama