go

വോട്ടർമാരെ നേരിൽക്കണ്ട് എൻ.ഹരി

kottayam news
എൻഡിഎ സ്ഥാനാർഥി എൻ. ഹരി മേവടയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
SHARE

പാലാ ∙  വോട്ടർമാരെ നേരിൽക്കണ്ട് വോട്ട് തേടി എൻഡിഎ സ്‌ഥാനാർഥി എൻ.ഹരി. ലാശനാൽ, പനയ്ക്കപ്പാലം, തലപ്പലം, മേവട, പ്രവിത്താനം, രാമപുരം ടൗൺ, മീനച്ചിൽ എന്നിവിടങ്ങളിലായിരുന്നു സ്‌ഥാനാർഥിയുടെ പര്യടനം. തലനാട് വിസിബ് സെന്ററിൽ ഓണപ്പാട്ട് പാടി ഹരിയെ സ്വീകരിച്ചു. എൻഎസ്‌എസ് കരയോഗത്തിന്റെ ഓണാഘോഷത്തിലും മീനച്ചിൽ രാജീവ് ഗാന്ധി കോളനിയിലെ ഓണാഘോഷത്തിലും പങ്കെടുത്തു. എൻഡിഎ മീനച്ചിൽ ഓഫിസ് ഉദ്‌ഘാടനം ചെയ്‌തു. പിന്നീട് പ്രമുഖ വ്യക്‌തികളെ നേരിൽ കണ്ട് പിന്തുണ തേടി.

പാലാ ∙ തിരുവോണ ദിവസമായ ഇന്ന് എൻ. ഹരി സംസ്‌ഥാന നേതാക്കൾക്കൊപ്പം പര്യടനം നടത്തും. സംസ്‌ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള, നേതാക്കളായ എ.എൻ.രാധാകൃഷ്‌ണൻ, എം.ടി.രമേശ്, പി.ജെ. തോമസ്, ജനപക്ഷം നേതാവ് പി.സി.ജോർജ് എംഎൽഎ, കേരള കോൺഗ്രസ് നേതാവ് പി.സി.തോമസ്, ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ബിജി മണ്ഡപം, അനീഷ് ഇരട്ടയാനി, എം.വി. ഉണ്ണികൃഷ്‌ണൻ, കെ.പി.ഭുവനേശ്, നീറിക്കാട് കൃഷ്‌ണകുമാർ,

പി.ജി.ബിജുകുമാർ, ബിനു പുളിക്കക്കണ്ടം, ജി.രൺജിത്ത്, അനിൽനാഥ്, ബിഡ്‌സൺ മല്ലികശേരി, ഷാജി വെള്ളാപ്പാട്, ജോസ് വേരനാനി എന്നിവർ പങ്കെടുക്കും. നേതാക്കൾക്കൊപ്പം എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ ഓണാഘോഷത്തിലും ഓണസദ്യയിലും എൻ.ഹരി പങ്കെടുക്കും. തുടർന്ന് പയപ്പാർ ജാനകി ബാലികാശ്രമത്തിൽ കുട്ടികൾക്കൊപ്പവും തുടർന്ന് വിജയപുരം പൊൻപള്ളി വൃദ്ധസദനത്തിലും ഓണാഘോഷത്തിൽ പങ്കെടുക്കും.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama