go

പാലായിൽ ജോസഫ് പ്രചാരണത്തിന് എത്തും: ബെന്നി ബഹനാൻ

kottayam news
SHARE

കോട്ടയം ∙ കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ അവസാനിച്ചെന്നും പാലായിൽ പി.ജെ. ജോസഫ് പ്രചാരണത്തിന് എത്തുമെന്നും യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ. പാലാ ഉപതിരഞ്ഞെടുപ്പിൽ മാണി ഗ്രൂപ്പുമായി ഒന്നിച്ചു പ്രചാരണത്തിനില്ലെന്ന  പ്രഖ്യാപനത്തെത്തുടർന്നാണ്  ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാൻ യുഡിഎഫ് നേതാക്കൾ ഇന്നലെ ചർച്ച നടത്തിയത്.

തിരഞ്ഞെടുപ്പു പ്രചാരണ കൺവൻഷൻ വേദിയിൽ പി.ജെ. ജോസഫിനെ അപമാനിച്ച സംഭവം ആരും ന്യായീകരിക്കില്ലെന്നും ഇനി ആവർത്തിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം യുഡിഎഫ് നേതൃത്വം ഏറ്റെടുക്കുമെന്നും ബെന്നി ബഹനാൻ ജോസഫ് വിഭാഗത്തിന് ഉറപ്പു നൽകി. യുഡിഎഫിന്റെ വിജയമാണു ജോസഫിന്റെ വിജയമെന്നു മോൻസ് ജോസഫ് എംഎൽഎ പ്രതികരിച്ചു.ഓണത്തിനു ശേഷം രണ്ടാം ഘട്ട പ്രചാരണത്തിൽ പങ്കെടുക്കാൻ ജോസഫ് പാലായിൽ എത്തും. 

യുഡിഎഫ് സ്ഥാനാർഥി കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ കൂടിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും  ബെന്നി ബെഹനാൻ പറഞ്ഞു. ബെന്നി ബഹനാൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെ.സി.ജോസഫ് എംഎൽഎ, ജോസഫ് വാഴയ്ക്കൻ ജോസഫ് വിഭാഗം നേതാക്കളായ മോൻസ് ജോസഫ് , ജോയി ഏബ്രഹാം എന്നിവരാണ്  ചർ‌ച്ച നടത്തിയത്. പാലായിലെ കൺവൻഷനിൽ ജോസഫിനെ അപമാനിച്ചതിലെ പ്രതിഷേധം ജോസഫ് പക്ഷം അറിയിച്ചു.  

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama