go

നദികൾ വീണ്ടെടുക്കുന്ന ജനകീയ വിപ്ലവം; സംയോജനം ഇങ്ങനെ...

RIVER
SHARE

കോട്ടയം ∙ മീനച്ചിലാർ–മീനന്തറയാർ–കൊടൂരാർ നദീ സംയോജന പദ്ധതിയെ കേരളത്തിൽ നടക്കുന്ന ഏറ്റവും വലിയ ജനകീയ പദ്ധതിയെന്ന് വിശേഷിപ്പിച്ചു മന്ത്രി ഡോ. തോമസ് ഐസക്ക്. ജനങ്ങൾ മുൻകൈ എടുത്തു വിജയകരമായി നടത്തുന്ന പദ്ധതി പുഴകളുടെ പുനരുദ്ധാരണം മാത്രമല്ല, പുഴയോരങ്ങളിൽ വയലുകൾ തിരിച്ചു പിടിക്കുന്നതിനും വിജയിച്ചതായി മന്ത്രി.

5 പഞ്ചായത്തുകളിലെ നദീ പുനരുദ്ധാരണത്തിന് ആരംഭിച്ച പദ്ധതി ഇന്ന് മീനച്ചിലാറിന്റെ വൃഷ്ടി പ്രദേശത്തെ എല്ലാ മേഖലകളിലേക്കും വ്യാപിച്ചു വരുന്നു. ഒരിക്കൽ പരസ്പരം ബന്ധിതമായ നദികൾ കയ്യേറ്റം കൊണ്ടും എക്കലും പായലും നിറഞ്ഞും ആണ് ബന്ധം വിച്ഛേദിക്കപ്പെട്ടു പോയത്.

ഞീഴൂർ പഞ്ചായത്തിൽ നിന്ന് ആരംഭിച്ച് 6 പഞ്ചായത്തുകളിലൂടെ 14 കിലോ മീറ്റർ ഒഴുകി കട്ടച്ചിറയിൽ വച്ച് മീനച്ചിൽ ആറ്റിൽ പതിക്കുന്ന കട്ടച്ചിറ തോട്, കങ്ങഴ പഞ്ചായത്തിൽ നിന്ന് ആരംഭിച്ച് 6 പഞ്ചായത്തുകളിലൂടെ 28 കിലോ മീറ്റർ സഞ്ചരിച്ച് പുന്നത്തുറയിൽ മീനച്ചിലാറ്റിൽ പതിക്കുന്ന പന്നഗം തോട്, രാമപുരം പഞ്ചായത്തിൽ നിന്ന് ആരംഭിച്ച് 5 പഞ്ചായത്തുകളിലൂടെ 20 കിലോ മീറ്റർ ഒഴുകി പാലായിൽ വച്ച് മീനച്ചിലാറ്റിൽ പതിക്കുന്ന ളാലം തോട് എന്നിവയുടെ പുനരുദ്ധാരണം പൂർത്തിയാകുന്നതോടെ കോട്ടയം പുതിയ തലത്തിലേക്ക് ഉയരുമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു

നദീസംയോജനം ഒറ്റനോട്ടത്തിൽ

പദ്ധതി പ്രകാരം ഇതുവരെ ജില്ലയിലെ 34 പഞ്ചായത്തുകളിലും 4 നഗരസഭാ പ്രദേശങ്ങളിലുമായി 1300 കിലോ മീറ്റർ നീളത്തിൽ തോടുകൾ പുനരുദ്ധരിച്ചു. (ജില്ലയിൽ ആകെയുള്ളത് 3000 കിലോമീറ്റർ തോട്)

തുടക്കം

∙ പദ്ധതിയുടെ തുടക്കം–2017 ഓഗസ്റ്റ് 27.

∙ ഇതുവരെ 3800 ഏക്കർ തരിശുനിലങ്ങളിൽ കൃഷി ആരംഭിച്ചു. ഈ വർഷം 1200 ഏക്കറിൽ കൃഷി ആരംഭിക്കും. ഇതോടെ 5000 ഏക്കറിലേക്ക് തരിശുനില ക‍ൃഷി വ്യാപിപ്പിക്കുക എന്നത് ലക്ഷ്യം.

ഈ വർഷം ഏറ്റെടുത്ത് കൃഷി ഇറക്കുന്ന തരിശുപാടങ്ങൾ

∙ കോട്ടയം നഗരസഭ കോടിമത പൂഴിക്കുന്ന് - തുരുത്തുമ്മൽ - 250 ഏക്കർ, കാക്കൂർ ചെമ്പാവലി - 180 ഏക്കർ. ഉൾപ്പെടെ 500 ഏക്കറിൽ കൃഷി

∙ അയർക്കുന്നം പഞ്ചായത്ത് ഇളവപ്പാടം, എരമല്ലൂർ, ഏഴായിപ്പാടം, മൈലിപ്പാടം, തുടങ്ങി പുന്നവേലി പാടശേഖരം വരെയുള്ള 14 പാടശേഖരങ്ങളിലായി 350 ഏക്കർ.

∙ മണർകാട് പഞ്ചായത്ത് മാലം മുതൽ നന്നമ്മേലി, ഐരാറ്റുവേലി, എഴക്കോട്, ഉൾപ്പെടെ ആമക്കമ്മേലി വരെയുള്ള 500 ഏക്കർ പാടശേഖരം.

∙ വിജയപുരം പഞ്ചായത്ത് മാങ്ങാനം, താമരശേരി, ഐരാറ്റുനട, ചെമ്പോല, ഞാറയ്ക്കൽ, അമരം, പരപ്പ്, കൈതയിൽ കെട്ട്, വടവാതൂർ പാടശേഖരങ്ങൾ ചേർന്ന് 550 ഏക്കർ പാടശേഖരം.

∙ വാകത്താനം പഞ്ചായത്ത് 300 ഏക്കർ.

∙ പുതുപ്പള്ളി പഞ്ചായത്ത് 280 ഏക്കർ. അതിൽ 250 ഏക്കർ ഈ വർഷം തരിശുനില കൃഷി നടക്കും.

∙ പനച്ചിക്കാട് പഞ്ചായത്ത് ഇതുവരെ കൃഷി നടത്തിയത് 450 ഹെക്ടർ. ഈ വർഷം 50 ഹെക്ടറിൽ കൂടി കൃഷി ആരംഭിക്കും.

ധനസഹായം

∙ 2 ബജറ്റുകളിൽ 5 കോടി രൂപ അനുവദിച്ചു.

∙ കൃഷിവകുപ്പ്, ജലവിഭവ വകുപ്പ് എന്നിവ 5 കോടി രൂപയിലധികം ചെലവഴിച്ച് വിവിധ പദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കുന്നു.

∙ തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ധനസഹായം.

∙ ജനങ്ങളിൽ നിന്ന് സമാഹരിച്ച 1.5 കോടി.

"ജില്ലയിലെ നദികൾ വീണ്ടെടുക്കുന്നതിൽ ജനകീയ വിപ്ലവം ആണു നടക്കുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും സർക്കാർ ഏജൻസികളും കലവറയില്ലാത്ത പിന്തുണ നൽകുന്നു. പദ്ധതിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ജനങ്ങൾ ഒരു മനസ്സോടെ മുന്നോട്ടു വരുന്നു. തരിശുനില രഹിത കോട്ടയം എന്നതാണ് ലക്ഷ്യമിടുന്നത്. തിരുവാ‍ർപ്പ് മലരിക്കൽ, പടിയറക്കടവ് ജല ടൂറിസം, നീറിക്കാട് തണലോരം എന്നീ വിശ്രമ, വിനോദ കേന്ദ്രങ്ങളും യാഥാർഥ്യമാക്കും." -കെ. അനിൽകുമാർ, കോ–ഓർഡിനേറ്റർ നദീ സംയോജന പദ്ധതി.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama