go

വലിയ വട്ടവും ചെറിയ ചതുരവും; വേഗ റെയിൽ പാതയ്ക്കായി അടയാളപ്പെടുത്തൽ

1. തിരുവനന്തപുരം–കാസർകോട് വേഗ റെയിപാതയുടെ (സെമി ഹൈസ്പീഡ് റെയിൽ പാത) സ്ഥലം ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായി മുളക്കുളത്ത് സ്ഥലം അടയാളപ്പെടുത്തിയിരിക്കുന്നു. 2.സ്ഥലം ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായി പെരുവ പെട്രോൾ പമ്പിന് സമീപത്തെ അടയാളപ്പെടുത്തൽ.
SHARE

കടുത്തുരുത്തി ∙ തിരുവനന്തപുരം–കാസർകോട് വേഗ റെയിൽ പാതയുടെ (സെമി ഹൈസ്പീഡ് റെയിൽപാത) സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സർവേയും ഭൂമി അടയാളപ്പെടുത്തലും തുടങ്ങി.  മുളക്കുളം കളമ്പൂർ പാലത്തിലും, മുളക്കുളം അമ്പലപടിക്ക് സമീപം മുളക്കുളം–വെള്ളൂർ റോഡിലും, കുന്നപ്പിള്ളിയിലുമാണു സർവേയും അടയാളപ്പെടുത്തലും നടക്കുന്നത്. കേരള റെയിൽ ഡവലപ്‌മെന്റ്‌ കോർപറേഷൻ (കെ.ആർ.ഡി.സി) ഏർപ്പെടുത്തിയ ഏജൻസിയാണ് സർവേയും ഏറ്റെടുക്കേണ്ട ഭൂമിയും അടയാളപ്പെടുത്തുന്നത്. ഓരോ അഞ്ച് കിലോമീറ്റർ ദൂരത്തിലാണ് പാതയ്ക്കായി അടയാളപ്പെടുത്തൽ. 

റെയിൽ പാതയ്ക്കായി 25 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. കൂടാതെ ഇരു വശത്തേക്കുമായി 15 മീറ്റർ സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്താനും പാടില്ല.  55 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കേണ്ടി വരും. മുൻപ് അതിവേഗ റെയിൽ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ടി മാർക്ക് ചെയ്തിരുന്നത് കീഴൂർ, വാലാച്ചിറ, മാഞ്ഞൂർ വഴിയായിരുന്നു. ശക്തമായ സമര പരിപാടികളെ തുടർന്ന് പിന്നീട് പാതയുടെ തുടർ നടപടികൾ നിർത്തുകയായിരുന്നു.

മണിക്കൂറിൽ 100 മുതൽ 200 കിലോമീറ്റർ വേഗത്തിലാണു സെമി സ്പീഡ് ട്രെയിൻ കടന്നു പോകുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം കൊച്ചുവേളി വരെ പത്ത് സ്റ്റോപ്പുകളാണുള്ളത്.  കൊച്ചു വേളി, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. കാസർകോടു നിന്നും തിരുവനന്തപുരം വരെ 531.5 കിലോമീറ്ററാണ് ദൂരം. ഇത് സഞ്ചരിക്കാൻ 3 മണിക്കൂർ 52 സെക്കന്റാണ് വേണ്ടി വരുന്നത്.

പാതയുടെ നിർമാണത്തിനായി 66,079 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. പത്ത് ശതമാനം കേന്ദ്ര സർക്കാരും, 10 ശതമാനം കേരള സർക്കാരും, 80 ശതമാനം ജപ്പാൻ സഹായവും. 2024 ഓടെ പാതയുടെ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.  പാതയെക്കുറിച്ചുള്ള ആശങ്ക അകറ്റണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama