go

ലീഡ് വച്ചടി കേറി; പുലിമട തകർത്ത് കാപ്പന്റെ കുതിപ്പ്

kottayam-ldf-celebraton
വോട്ടെണ്ണൽ കേന്ദ്രമായ കാർമൽ പബ്ലിക് സ്കൂളിന്റെ മുന്നിൽ ആഹ്ലാദപ്രകടനം നടത്തുന്ന എൽഡിഎഫ് പ്രവർത്തകർ.
SHARE

പാലാ ∙ ക്ലൈമാക്സിൽ കഥ കുടഞ്ഞിടുന്നതു പോലെയായിരുന്നില്ല പാലായിലെ വോട്ടെണ്ണൽ. തുടക്കത്തിലെ ലീഡ് അവസാനം വരെയും എൽഡിഎഫ് സ്ഥാനാർഥി നിലനിർത്തിയപ്പോൾ പാലായിൽ പുതിയ ചരിത്രം പിറന്നു.   വോട്ടെണ്ണൽ തുടങ്ങാൻ വൈകിയത് ആദ്യം നിരാശ പടർത്തി. പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിനും എൽഡിഎഫിലെ മാണി സി. കാപ്പനും 6 വീതം വോട്ടുകൾ.  

നടപടിക്രമങ്ങൾ വൈകിയതിനാൽ കാർമൽ പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജിൽ അര മണിക്കൂറോളം വൈകിയാണു വോട്ടെടുപ്പ് ആരംഭിച്ചത്. പോസ്റ്റൽ വോട്ടുകൾ, പിന്നെ സർവീസ് വോട്ടുകൾ. ഇടയ്ക്ക് പിന്നെയും വോട്ടെണ്ണൽ തടസ്സപ്പെട്ടു. മൈക്ക് അനൗൺസ്മെന്റുകൾ പരിധിയില്ലാതെ പറന്നു. 

രാവിലെ 8.50
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ എണ്ണാൻ തുടങ്ങി.  

9.02 
150 വോട്ടുകൾക്ക് മാണി സി. കാപ്പൻ മുന്നിൽ എന്ന ആദ്യ ലീഡ് വന്നു. രാമപുരം പഞ്ചായത്തിലെ 3 ബൂത്തുകളിലും എൽഡിഎഫ് ലീഡ് ചെയ്യുന്നു എന്ന വാർത്തയും  എത്തി. ലീഡ് 208 ആയി. പിന്നെ 155 ആയി താഴ്ന്നപ്പോൾ എൽഡിഎഫ് കേന്ദ്രങ്ങളിൽ നിരാശ. നോട്ടയ്ക്ക് 64 വോട്ടുകളും കിട്ടി. പിന്നെ മാണി സി. കാപ്പന്റെ ലീഡ് കുതിച്ചു. രണ്ടാം റൗണ്ട് തീർന്നപ്പോൾ ലീഡ് 2334 ആയി. 

10.15
കാപ്പന്റെ ലീഡ് 3403 ആയി. 4296 ആയി ഉയർന്ന ലീഡ് പിന്നെ 2247 ലേക്കു താഴ്ന്നു.  പിന്നെ മെല്ലെ ഉയർന്ന് ലീഡ് 2943യിലെത്തി. പിന്നെ പാലാ നഗരം ആഘോഷത്തിലമർന്നു. രാവിലെ തന്നെ യുഡിഎഫ് പ്രവർത്തകർ വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ എത്തി എങ്കിലും, എൽഡിഎഫ് സ്ഥാനാർഥിയുടെ ലീഡ് ഉയർന്നതോടെ എല്ലാവരും സ്ഥലത്തു നിന്നു പിൻവാങ്ങി.  

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama