go

ആരോഗ്യവും ബാലൻസിങ് കഴിവും ഉണ്ടോ? കെഎസ്ആർടിസി ബസ് സ്റ്റാന്റിലെത്താം– വിഡിയോ

Thumb Image
SHARE

കോട്ടയം ∙ നല്ല ആരോഗ്യവും ബാലൻസ് ചെയ്യാനുള്ള കഴിവുമുണ്ടെങ്കിലേ കോട്ടയത്തെ കെഎസ്ആർടിസി ബസ് ടെർമിനലിൽ സുരക്ഷിതമായി എത്താൻ കഴിയൂ. ഇതു വെറുതെ പറയുന്നതല്ല. കോട്ടയത്തെ കെഎസ്ആർടിസി ബസുകളിലെ സ്ഥിരം യാത്രക്കാരുടെ അനുഭവമാണ്. 

അത്രയും ശോചനീയമായ നിലയിലാണ് ഈ ബസ് ടെർമിനൽ. ഇക്കാര്യത്തിൽ ആരോടു പോയി പരാതി പറയുമെന്നാണ് യാത്രക്കാരുടെ ചോദ്യം. വർഷങ്ങളായി തുടരുന്ന ഈ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താത്തതിലുള്ള രോഷവും യാത്രക്കാർ പങ്കുവച്ചു. യാത്രക്കാർ മാത്രമല്ല പരിസരത്തു കട നടത്തുന്നവരും ബസ് ടെർമിനലിന്റെ ശോചനീയാവസ്ഥയുടെ ബുദ്ധിമുട്ട് നേരിട്ട് അനുഭവിക്കുന്നവരാണ്. 

വലിയ അപകടങ്ങൾക്കു മുൻപെ ഈ ശോചനീയാവസ്ഥ പരിഹരിക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.

Kottayam KSRTC Bus Stand
തകർന്ന അവസ്ഥയിലായ കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാന്റ്
MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama