go

പഞ്ചായത്ത് അംഗത്തിന്റെ വീട് ജപ്തി ചെയ്തു

ജപ്തി ചെയ്ത വീടിന്റെ മുന്നിൽ നിന്നു കരയുന്ന റേയ്ച്ചൽ ജേക്കബ്.                ചിത്രം : മനോരമ
ജപ്തി ചെയ്ത വീടിന്റെ മുന്നിൽ നിന്നു കരയുന്ന റേയ്ച്ചൽ ജേക്കബ്. ചിത്രം : മനോരമ
SHARE

കുമരകം ∙ തിരുവാർപ്പ് പഞ്ചായത്ത് 3–ാം വാർഡ് അംഗവും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ചെങ്ങളം ഇടക്കരിച്ചിറ റേയ്ച്ചൽ ജേക്കബിന്റെ അഞ്ചര സെന്റ് സ്ഥലവും വീടും കോട്ടയം കോർപറേഷൻ ബാങ്ക് ജപ്തി ചെയ്തു. വായ്പത്തുകയുടെ തവണ കുടിശിക അടയ്ക്കാനുണ്ടെന്ന പേരിലാണ് ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്ത് നോട്ടിസ് പതിച്ചത്. 2013ൽ വീട് പണിക്കായി 7 ലക്ഷം രൂപ വായ്പ എടുത്തിരുന്നു.

1.89 ലക്ഷം രൂപ തവണക്കുടിശിക വന്നിരുന്നു. ഈ തുക 4 തവണകളായി അടയ്ക്കാൻ നിർദേശിക്കുകയും 56,000 രൂപ അടയ്ക്കുകയും ചെയ്തിരുന്നു. വെള്ളപ്പൊക്കം മൂലം പിന്നീട് തുക അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല. നിലവിൽ 1.20 ലക്ഷം രൂപ കുടിശിക ഉണ്ടായിരുന്നു. ഇത് അടയ്ക്കാത്തതിനാലാണ് വീട് ജപ്തി ചെയ്തത്. കോടതി ഉത്തരവ് പ്രകാരമാണ് ജപ്തിയെന്നാണു ബാങ്ക് അധികൃതരുടെ വിശദീകരണം.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama