go

തുടക്കം വാക്കു തർക്കത്തിൽ: ഒടുക്കം സംഘട്ടനത്തിൽ

മർദിച്ചെന്ന് ആരോപിച്ച് കെഎസ്ഇബി ജീവനക്കാർ മണിമല കരിക്കാട്ടൂരിൽ നടത്തിയ പ്രതിഷേധ സമരം
മർദിച്ചെന്ന് ആരോപിച്ച് കെഎസ്ഇബി ജീവനക്കാർ മണിമല കരിക്കാട്ടൂരിൽ നടത്തിയ പ്രതിഷേധ സമരം
SHARE

മണിമല ∙ വൈദ്യുതി മുടങ്ങിയെന്ന് ആരോപിച്ച് ബോർഡ് ജീവനക്കാരും നാട്ടുകാരുമായുണ്ടായ വാക്കു തർക്കം സംഘട്ടനത്തിൽ കലാശിച്ചു. സംഭവത്തിൽ ഇരുകൂട്ടരും ആശുപത്രിയിൽ ചികിത്സ തേടി.മണിമല വൈദ്യുതി സെക്‌ഷൻ ഓഫിസിൽ ബുധൻ രാത്രിയാണു സംഭവം. റാന്നി നിന്നുള്ള വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടായതിനെ തുടർന്നാണു സെക്‌ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങിയത്.

ഇതെത്തുടർന്നു കാഞ്ഞിരപ്പള്ളി നിന്നു വൈദ്യുതി എത്തിക്കാൻ ജീവനക്കാർ ശ്രമിക്കുന്നതിനിടെ നാല് പേർ ഓട്ടോയിലെത്തി ഓഫിസിൽ അതിക്രമം നടത്തുകയായിരുന്നെന്നാണ് അധികൃതർ പറയുന്നത്.

ഓഫിസിന്റെ ജനാലച്ചില്ലുകൾ, കസേരകൾ എന്നിവ തകർക്കുകയും ജീവനക്കാരെ മർദിക്കുകയുമായിരുന്നെന്ന് അധികൃതർ പറയുന്നു. ഇവർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. അതേ സമയം പരാതി പറയാനെത്തിയ തങ്ങളെ ജീവനക്കാർ മർദിച്ചെന്നാണ് ഓട്ടോയിൽ എത്തിയവരുടെ പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് വൈദ്യുതി ബോർഡ് ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama