go

കുളത്തിൽ വീണ യുവാവിന് രക്ഷകനായി ഓട്ടോ ഡ്രൈവർ

കുളത്തിൽ വീണ് അപകടത്തിൽ പെട്ട യുവാവിനെ രക്ഷപ്പെടുത്തിയ ഓട്ടോ ഡ്രൈവർ ജോസ്
SHARE

മണർകാട് ∙ കുളത്തിൽ വീണ യുവാവിനു ഓട്ടോറിക്ഷാ ഡ്രൈവർ  രക്ഷകൻ ആയി. കുമളി അണക്കര സ്വദേശിയായ രഞ്ജിത്ത് (19) ആണു കാൽ വഴുതി കുളത്തിൽ വീണത്.  ഇന്നലെ 2.30യോടെയാണ് സംഭവം.സംഭവ സ്ഥലത്തു കൂടി കടന്നു പോയ ഓട്ടോ ഡ്രൈവർ തിരുവഞ്ചൂർ കിഴക്കേടത്ത് ജോസ് (59) അവസരോചിതമായ രക്ഷാ പ്രവർത്തനം നടത്തി. രഞ്ജിത്തിന്റെ കുടുംബാംഗങ്ങൾ കരയുന്നതു കണ്ടു ജോസ് ഓട്ടോറിക്ഷ നിർത്തി.

ഷർട്ട് ഊരി ഓട്ടോയിലേക്കു എറിഞ്ഞു ജോസ് കുളത്തിലേക്കു ചാടി.  വെപ്രാളത്തിനിടയിൽ രഞ്ജിത്തിനു ജോസിന്റെ  കഴുത്തിലാണു പിടിത്തം കിട്ടിയതെങ്കിലും കരയിലേക്കു തള്ളി കയറ്റി ഉടൻ രക്ഷപ്പെടുത്താൻ ജോസിനു സാധിച്ചു. ഒരുമ ഓട്ടോറിക്ഷാ തൊഴിലാളി കൂട്ടായ്മയിലെ അംഗം കൂടിയാണ് ജോസ്.സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ തേടിയ ശേഷം യുവാവ് മടങ്ങി.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama