go

വരച്ചു, വെള്ളത്തിൽ

കച്ചേരിക്കടവ് ലാൻഡ് സ്കേപിങ് ബോട്ട് കനാൽ ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമിച്ച കെ‍ട്ടിടത്തിലെ വാഷ്  ബേസിനുകളിൽ കാട്ടു ചെടികൾ പൂത്തപ്പോൾ. പ്രദേശമാകെ കാടുപിടിച്ച നിലയിലാണ്.
കച്ചേരിക്കടവ് ലാൻഡ് സ്കേപിങ് ബോട്ട് കനാൽ ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമിച്ച കെ‍ട്ടിടത്തിലെ വാഷ് ബേസിനുകളിൽ കാട്ടു ചെടികൾ പൂത്തപ്പോൾ. പ്രദേശമാകെ കാടുപിടിച്ച നിലയിലാണ്.
SHARE

കോട്ടയം ∙ ഡിടിപിസിയുടെ വാക്കും പഴയ ചാക്കും ഒരു പോലെ. ഡിസംബർ ആദ്യം വാരം പ്രവർത്തനം തുടങ്ങുമെന്ന് ഉറപ്പു നൽകിയ കച്ചേരിക്കടവ് ലാൻഡ് സ്‌കേപിങ് ബോട്ട് കനാൽ ടൂറിസം പദ്ധതിയുടെ സ്ഥിതി നോക്കുക.

ഉദ്യാനമല്ല കുറ്റിക്കാട്

കുട്ടികളുടെ കളിസ്ഥലവും വിശ്രമ കേന്ദ്രവും കാടുകയറി. ശുചിമുറി ഇരുന്നിടം കുറ്റിക്കാടായി. വാഷ് ബേസിനുകളിൽ കാട്ടുചെടികൾ പൂത്തു. കുട്ടികളുടെ കളിയുപകരണങ്ങൾ തുരുമ്പിച്ചു. പലതും പൊട്ടി. ഇപ്പോൾ ഇവിടം മാലിന്യം തള്ളാനുള്ള സ്ഥലമായി മാറി.

പാത വരാത്തതാണ് കാരണം

2 വർഷം മുൻപ് പദ്ധതിയുടെ നിർമാണം പൂർത്തിയാക്കിയെങ്കിലും ബോട്ടുകളും വള്ളങ്ങളും സഞ്ചരിക്കുന്ന പാത സജ്ജമാക്കാൻ വൈകിയതോടെ പദ്ധതി മുടങ്ങി കിടക്കുകയായിരുന്നു. ഇപ്പോൾ തോട്ടിലെ മാലിന്യങ്ങൾ നീക്കി, ശുചിയാക്കി.

എന്തെല്ലാം സ്വപ്നങ്ങൾ

കുട്ടികളുടെ മിനി പാർക്ക്, കടകൾ, കഫ്റ്റീരിയ, ശുചിമുറികൾ, 3 കിലോമീറ്റർ ദൂരത്തിൽ നടപ്പാത, ഭക്ഷ്യശാല, പെഡൽ ബോട്ടുകൾ, വഞ്ചിവീടുകൾ, മോട്ടർ ബോട്ട് ടെർമിനലുകൾ, വാഹനപാർക്കിങ്  സൗകര്യം എന്നിവയുണ്ട്.

വെള്ളത്തിലായി 8 കോടി

5 കോടി രൂപ വിനോദസഞ്ചാര വകുപ്പും 2 കോടി രൂപ ജലഗതാഗത വകുപ്പും കെടിഡിഎഫ്സി ഒരു കോടി രൂപയും അടക്കം 8 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama