go

വെടിപ്പുള്ള നഗരത്തിനായി വേറിട്ടൊരു സമരം

പ്ലാസ്റ്റിക്കിനെ പുറത്താക്കാനും മാലിന്യ നിർമാർജനം ഫലപ്രദമായി നടപ്പാക്കണമെന്ന സന്ദേശം  പ്രചരിപ്പിക്കുന്നതിനുമായി ഉപവാസ സമരം നടത്തുന്ന പ്രഫ.പി.സി.വർഗീസ്.         								ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
പ്ലാസ്റ്റിക്കിനെ പുറത്താക്കാനും മാലിന്യ നിർമാർജനം ഫലപ്രദമായി നടപ്പാക്കണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി ഉപവാസ സമരം നടത്തുന്ന പ്രഫ.പി.സി.വർഗീസ്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
SHARE

കോട്ടയം ∙ നഗരസഭയുടെ മുന്നിൽ ഇന്നലെ വേറിട്ടൊരു സമരം. 34 വർഷം കോളജ് അധ്യാപകനായി സേവനമനുഷ്ഠിച്ച പ്രഫ. പി.സി. വർഗീസാണ് രാവിലെ 10 മുതൽ 5 വരെ നഗരമധ്യത്തിൽ ഉപവസിച്ചത്. പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കണമെന്നും മാലിന്യ നിർമാർജനം ഫലപ്രദമായി നടപ്പാക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു ഉപവാസം. പ്ലാസ്റ്റിക്കിനും മാലിന്യത്തിനുമെതിരായ സന്ദേശം പ്രചരിപ്പിക്കാൻ കൂടിയായിരുന്നു പ്രഫ.വർഗീസിന്റെ പ്രതിഷേധം. സഹപ്രവർത്തകരും വിദ്യാർഥികളും ഉപവാസ സമരത്തിനു പിന്തുണയുമായെത്തി.

പൊതുസ്ഥലത്ത് പുകവലിക്കുന്നതിനും ലഹരി ഉപയോഗത്തിനും എതിരെ സമരം നടത്തിയിട്ടുണ്ട് പ്രഫ. വർഗീസ്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. ആർദ്രതാ ഫെലോഷിപ് മാനേജിങ് ട്രസ്റ്റിയാണ്. വൃത്തിയുള്ള നഗരമെന്നതാണ് അദ്ദേഹത്തിന്റെ സ്വപ്നവും ആശയവും.2010 –ൽ സണ്ണി കല്ലൂർ നഗരസഭ അധ്യക്ഷനായിരിക്കെ 100 ദിവസം കൊണ്ട് നഗരം മാലിന്യമുക്തമാക്കാൻ പദ്ധതിയിട്ടു. അന്ന് ഇതെപ്പറ്റി പഠിച്ച് റിപ്പോർട്ട് നൽകിയത് പി.സി. വർഗീസാണ്.

2019 ആയപ്പോഴേക്കും നഗരത്തിൽ മാലിന്യത്തിന്റെ അളവ് കൂടിയതിനാലാണ് ഉപവാസ സമരത്തിനു ഇറങ്ങിയതെന്ന് പി.സി. വർഗീസ് പറഞ്ഞു. ഓരോരുത്തരും വ്യക്തിപരമായി പ്രതിജ്ഞയെടുത്ത് പ്രവർത്തിച്ചാലേ നഗരം വൃത്തിയുള്ളതായിരിക്കു.ജലം, ഇന്ധനം, ഊർജം എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തണം. ദുരന്തങ്ങളിലേക്ക് നയിക്കുന്ന കാലാവസ്ഥാ വൃതിയാനത്തെ ചെറുക്കാൻ ഇതുമൂലം കഴിയും.

സമരത്തിന്റെ സന്ദേശം

> പ്ലാസ്റ്റിക് ക്യാരി ബാഗുകളും കുപ്പികളും ഉപയോഗിക്കരുത്.

> പ്ലാസ്റ്റിക് കത്തിക്കരുത്.

> ഫ്ലാറ്റുകളിലെ മാലിന്യം സംസ്കരിക്കാൻ നടപടി വേണം.

> ഹോട്ടലുകളും മത്സ്യ – മാംസ വ്യാപാര കേന്ദ്രങ്ങളും മറ്റു വ്യാപാര സ്ഥാപനങ്ങളും സ്വന്തം ചെലവിൽ മാലിന്യം സംസ്കരിക്കണം.

> മണ്ണിര – കുഴി – മൺകല – പൈപ്പ് – ബക്കറ്റ് കംപോസ്റ്റിങ് പ്രോത്സാഹിപ്പിക്കണം.

'' ‘എന്റേതായി’ ഒരു ഗ്രാം മാലിന്യം പോലും പൊതു സ്ഥലത്ത് ഉപേക്ഷിക്കില്ലെന്ന് എല്ലാവരും പ്രതിജ്ഞയെടുക്കണം. കേരളത്തിലെ ആദ്യ ജൈവ, അജൈവ – മാലിന്യ രഹിത നഗരമായി കോട്ടയം മാറണം. -പ്രഫ. പി. സി വർഗീസ്

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama