go

പ്രാർഥനയും നേർച്ചയും പങ്കിട്ട് നെടുംകുന്നം പള്ളി

നെടുംകുന്നം സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയിൽ പുഴുക്കു നേർച്ച വിളമ്പുന്നവർ പടികളിറങ്ങി വരുന്ന കാഴ്ച. പടവുകളിൽ വിശ്വാസികളെ കാണാം. , പുഴുക്കു വിഭവം	   ചിത്രം: റിജോ ജോസഫ്∙ മനോരമ
നെടുംകുന്നം സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയിൽ പുഴുക്കു നേർച്ച വിളമ്പുന്നവർ പടികളിറങ്ങി വരുന്ന കാഴ്ച. പടവുകളിൽ വിശ്വാസികളെ കാണാം. , പുഴുക്കു വിഭവം ചിത്രം: റിജോ ജോസഫ്∙ മനോരമ
SHARE

നെടുംകുന്നം ∙ വിശുദ്ധ സ്നാപകയോഹന്നാന്റെ അനുഗ്രഹ വർഷം തേടി ഒഴുകിയെത്തിയ പതിനായിരങ്ങൾക്ക് നെടുംകുന്നം ഫൊറോനാ പള്ളിയിലെ പുഴുക്കു നേർച്ച അവിസ്മരണീയമായി. ചരിത്ര പ്രസിദ്ധമായ നേർച്ചയ്ക്കു മണിക്കൂറുകൾ മുൻപേ പള്ളി പരിസരം വിശ്വാസികളാൽ നിറഞ്ഞു. 

പ്രദക്ഷിണം കഴിഞ്ഞപ്പോൾതന്നെ പള്ളിയുടെ പടവുകൾക്ക് താഴെ റോഡിനരികിൽ വരെ ജനം നിറഞ്ഞു.നെടുംകുന്നത്ത് നിന്ന് ഇടുക്കിയിലേക്കും മലബാറിലേക്കും കുടിയേറിയവരടക്കം  പതിവുതെറ്റിക്കാതെ  നേർച്ചയ്ക്ക് എത്തി. പ്രദക്ഷിണത്തിനു ശേഷം വികാരി ഫാ.ജേക്കബ് അഞ്ചുപങ്കിൽ പ്രാർഥന നടത്തിയ ഉടൻ പള്ളിമണിയും വെടിയൊച്ചയും മുഴങ്ങി.

നേർച്ച വിളമ്പലിനു തുടക്കമായി. വിശ്വാസികൾക്കു മടങ്ങാൻ കെഎസ്ആർടിസി വിവിധ സ്ഥലങ്ങളിലേക്കു സർവീസ് നടത്തി.  ഇടവാംഗങ്ങൾ ഒത്തുചേർന്നു തയാറാക്കിയ നേർച്ചയാണു പ്രധാന തിരുനാൾ ദിനമായിരുന്ന ഇന്നലെ പ്രദക്ഷിണശേഷം  വിളമ്പിയത്. തിരുനാൾ ഡിസംബർ ഒന്നിനു സമാപിക്കും.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama