go

വിതുര പീഡനക്കേസിലെ പെൺകുട്ടിക്ക് പ്രായപൂർത്തി ആയിരുന്നില്ലെന്നു ഡോക്ടർ

SHARE

കോട്ടയം ∙ പീഡനത്തിനിരയായ സമയത്തു വിതുര പീഡനക്കേസിലെ പെൺകുട്ടിക്കു പ്രായപൂർത്തി ആയിരുന്നില്ലെന്ന്, വൈദ്യപരിശോധന നടത്തിയ ഡോക്ടറുടെ മൊഴി. ആലപ്പുഴ മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം പ്രഫസർ ഡോ. പി. ബാബുവാണു പീഡനത്തിനിരയായ സമയത്ത് വിതുര സ്വദേശിനിക്കു 18 വയസ്സു തികഞ്ഞിരുന്നില്ലെന്നു പരിശോധനയിൽ കണ്ടെത്തിയതായി പ്രത്യേക കോടതിയിൽ മൊഴി നൽകിയത്. സംഭവസമയം പെൺകുട്ടിയെ പരിശോധിച്ച എറണാകുളം ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. വി.ഗിരിജ,

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഗൈനക്കോളജിസ്റ്റ് ഡോ. ചന്ദ്രികാദേവി എന്നിവരും പെൺകുട്ടി ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ടെന്നു കണ്ടെത്തിയതായി കോടതിയിൽ അറിയിച്ചു. തന്റെ എതിർപ്പ് അവഗണിച്ച് 7 മാസക്കാലം 28 പേർ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നു പെൺകുട്ടി തന്നോടു പറഞ്ഞതായും ഡോ. ഗിരിജ കോടതിയിൽ പറഞ്ഞു. സംഭവത്തിനു ശേഷം പെൺകുട്ടി കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നു പെൺകുട്ടിയെ പരിശോധിച്ച തിരുവനന്തപുരം മെഡിക്കൽ കോളജ് മാനസികാരോഗ്യ ചികിത്സാ വിഭാഗത്തിലെ ഡോ. കുമാരി ഇന്ദിരയും കോടതിയിൽ മൊഴി നൽകി. 

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama