go

ഒറ്റുകാരുടെ മോഹങ്ങൾക്ക് ആയുസ്സില്ല: ജോസ് കെ. മാണി

കേരള കോൺഗ്രസ് (എം) ജോസ് വിഭാഗം കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ.എം.മാണി അനുസ്മരണ റാലിയിൽ ജോസ് കെ.മാണി എം.പി, എം.എസ്.ജോസ്, തോമസ് ചാഴികാടൻ എംപി, റോഷി അഗസ്റ്റിൻ എംഎൽഎ, സണ്ണി തെക്കേടം, എൻ.ജയരാജ് എംഎൽഎ, സ്റ്റീഫൻ ജോർജ്, പി.എം.മാത്യു എന്നിവർ സമീപം.                                              ചിത്രം : മനോരമ
കേരള കോൺഗ്രസ് (എം) ജോസ് വിഭാഗം കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ.എം.മാണി അനുസ്മരണ റാലിയിൽ ജോസ് കെ.മാണി എം.പി, എം.എസ്.ജോസ്, തോമസ് ചാഴികാടൻ എംപി, റോഷി അഗസ്റ്റിൻ എംഎൽഎ, സണ്ണി തെക്കേടം, എൻ.ജയരാജ് എംഎൽഎ, സ്റ്റീഫൻ ജോർജ്, പി.എം.മാത്യു എന്നിവർ സമീപം. ചിത്രം : മനോരമ
SHARE

കടുത്തുരുത്തി∙ കുതന്ത്രങ്ങളിലൂടെയും പ്രലോഭനങ്ങളിലൂടെയും രാഷ്ട്രീയ പ്രവർത്തകരെ വിലയ്ക്കെടുക്കാമെന്ന കേരളാ കോൺഗ്രസിലെ ഒറ്റുകാരുടെ മോഹങ്ങൾക്ക്  ആയുസ്സുണ്ടാവില്ലെന്നു ജോസ് കെ. മാണി എം.പി. കേരള കോൺഗ്രസിനെ ചതിക്കാത്ത മണ്ണാണു കടുത്തുരുത്തി. ചതിക്കാൻ ശ്രമിക്കുന്നവർക്കു കാലുകുത്താൻ ഇടം നൽകാത്ത മണ്ണുമാണു കടുത്തുരുത്തി– ജോസ് കെ. മാണി പറഞ്ഞു.കേരള കോൺഗ്രസ് (എം) കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ.എം. മാണി അനുസ്മരണ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാർട്ടിയെ ഹൈജാക്ക് ചെയ്ത് കേരള കോൺഗ്രസ് (ജെ) ആക്കി മാറ്റാൻ ഒരു കാലത്തും അനുവദിക്കില്ല. വ്യക്തിപരമായി തേജോവധം ചെയ്യാൻ പി.ജെ. ജോസഫ് ശ്രമിക്കുകയാണ്. വ്യക്തിഹത്യ നടത്തി വേട്ടയാടാനും  തേജോവധം ചെയ്യാനും ജോസഫ് 29 തവണ പത്രസമ്മേളനം നടത്തി. വ്യക്തിപരമായി വേട്ടയാടാൻ  എന്താണ് ഞാൻ ചെയ്തത് ?:  കണ്ഠമിടറി ജോസ് കെ. മാണി ചോദിച്ചു. പി.ജെ. ജോസഫിനു മറുപടി പറയാൻ ഞാനില്ല. ആ സംസ്ക്കാരമല്ല കെ.എം. മാണി പഠിപ്പിച്ചത്.

സി.എഫ്. തോമസിനെ ഒട്ടേറെ തവണ നേരിട്ടുകണ്ടു പാർട്ടി നേതൃത്വം ഏറ്റെടുക്കാൻ കൈകൂപ്പി ആവശ്യപ്പെട്ടു. എന്നിട്ടും തയാറായില്ലെന്നു ജോസ്  പറഞ്ഞു. തന്നെ വ്യക്തിഹത്യ നടത്തി മോശക്കാരനാക്കാൻ കെ.എം. മാണി കൈപിടിച്ചുയർത്തിയ പലരും മുൻപന്തിയിലുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു. കേരള കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി. എം. മാത്യു ഉഴവൂർ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം പി, എംഎൽഎമാരായ റോഷി അഗസ്റ്റിൻ,  എൻ ജയരാജ്, നേതാക്കളായ സ്റ്റീഫൻ ജോർജ്, പി. എം. മാത്യു, പി.ടി. ജോസ്, 

ഇ.ജെ. ആഗസ്തി, ജോസഫ് എം. പുതുശേരി, എം.എസ്. ജോസ്, സണ്ണി തെക്കേടം, ജോസ് പുത്തൻകാല, പി.ടി. ജോസ്, , സഖറിയാസ് കുതിരവേലി, ബിജു മറ്റപ്പള്ളി, സാജൻ തൊടുക, ടി.എ. ജയകുമാർ, ബോസ് അഗസ്റ്റിൻ, യൂജിൻ ജേക്കബ്, ലൗലി ജോസ്, ബ്രൈറ്റ് ബിജു, പാപ്പച്ചൻ വാഴയിൽ തുടങ്ങിയവർ പ്രസംഗിച്ചു. കടുത്തുരുത്തി ബ്ലോക്ക് ജംക്‌ഷനിൽ നിന്നു  കടുത്തുരുത്തി സെൻട്രൽ ജംക്‌ഷനിലേക്ക് ആയിരകണക്കിനു പേർ പങ്കെടുത്ത റാലി നടന്നു. 

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama