go

ആയാംകുടിയിൽ തീ പിടിത്തം, മൂന്നു കടകൾ കത്തി

ആയാംകുടി കപ്പേള ജംക്‌ഷനിൽ പ്രവർത്തിച്ചിരുന്ന മറ്റത്തിൽ സണ്ണിയുടെ ഉടമസ്ഥതയിലുള്ള സ്റ്റോഴ്സ്  കത്തി നശിച്ച നിലയിൽ
ആയാംകുടി കപ്പേള ജംക്‌ഷനിൽ പ്രവർത്തിച്ചിരുന്ന മറ്റത്തിൽ സണ്ണിയുടെ ഉടമസ്ഥതയിലുള്ള സ്റ്റോഴ്സ് കത്തി നശിച്ച നിലയിൽ
SHARE

കടുത്തുരുത്തി ∙ ആയാംകുടിയിൽ തീ പിടിത്തം. രണ്ട് കടകൾ പൂർണമായും ഒരു കട ഭാഗികമായും കത്തി നശിച്ചു. കടയിൽ കിടന്നുറങ്ങിയിരുന്ന ഉടമ പരുക്കില്ലാതെ രക്ഷപ്പെട്ടു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം. ആയാംകുടി കപ്പോള ജംക്‌ഷനിൽ പ്രവർത്തിച്ചിരുന്ന മറ്റത്തിൽ സണ്ണിയുടെ ഉടമസ്ഥതയിലുള്ള മറ്റത്തിൽ സ്റ്റോഴ്സാണ് കത്തി നശിച്ചത്. ഇന്നലെ പുലർച്ചെ 12.30 ഓടെയാണ് തീപിടിത്തം. പലചരക്ക് , പച്ചക്കറി, സ്റ്റേഷനറി, ബേക്കറി കടകളാണ് കത്തി നശിച്ചത്.

കടയ്ക്കുള്ളിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ ഫോണിൽ വിളിച്ചതോടെയാണ് കടയ്ക്കകത്ത് ഉറങ്ങുകയായിരുന്ന സണ്ണി ഷട്ടർ തുറന്ന് തീപിടിത്തത്തിൽ നിന്നും രക്ഷപ്പെട്ടത്. നാട്ടുകാർ തീ കെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് മുട്ടുചിറയിൽ നിന്ന് എത്തിയ അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കടയ്ക്കുള്ളിലെ സാധന സാമഗ്രികൾ പൂർണമായി കത്തി നശിച്ചു. മേശയ്ക്കുള്ളിലിരുന്ന പണവും കത്തി നശിച്ചു. 3 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചതെന്ന് ഉടമ സണ്ണി പറഞ്ഞു. വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പിടിത്തം ഉണ്ടായതെന്ന് കരുതുന്നു. കടുത്തുരുത്തി പൊലീസ് കേസെടുത്തു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama