go

ഓട്ടത്തിനിടെ കാർ കത്തി നശിച്ചു, യാത്രക്കാർ രക്ഷപ്പെട്ടു

വൈക്കം എറണാകുളം റോഡിൽ ഉദയനാപുരം കാരുവള്ളിൽ ജംക്‌ഷനു സമീപം ഇന്നലെ വൈകിട്ട് ഓട്ടത്തിനിടെ തീ പിടിച്ച കാർ കത്തുന്നു.
വൈക്കം എറണാകുളം റോഡിൽ ഉദയനാപുരം കാരുവള്ളിൽ ജംക്‌ഷനു സമീപം ഇന്നലെ വൈകിട്ട് ഓട്ടത്തിനിടെ തീ പിടിച്ച കാർ കത്തുന്നു.
SHARE

വൈക്കം ∙ ഓട്ടത്തിനിടെ കാർ പൂർണമായും കത്തി നശിച്ചു. അമ്പലപ്പുഴ കൊച്ചു തോപ്പിൽ ഗിരിയുടെ കാറാണ് കത്തി നശിച്ചത്. ഗിരിയോടൊപ്പം ഭാര്യ സഹോദരി പുത്രൻ അഭിനവ്(11) കാറിൽ ഉണ്ടായിരുന്നു. കാറിന്റെ എസിയിൽ നിന്നും സ്പാർക്കിങ് ഉണ്ടായി പുക വന്നതോടെ കാർ നിർത്തി ഇരുവരും കാറിൽ നിന്നിറങ്ങിയതോടെ ശക്തമായി തീ പടർന്നു കത്തുകയാണ് ഉണ്ടായതെന്ന് ഗിരി പറഞ്ഞു.കാറിന്റെ എസിയിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീ പിടിക്കാൻ കാരണമെന്നു സംശയിക്കുന്നു.

പുക ഉയരുന്നതു കണ്ടപ്പോൾ തന്നെ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതിനാൽ യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പാലാക്കരി ഫിഷ് ഫാമിൽ പോയി മടങ്ങുന്നതിനിടെ വൈക്കം എറണാകുളം റോഡിൽ ഉദയനാപുരം കാരുവള്ളിൽ ജംക്‌ഷനു സമീപം ഇന്നലെ വൈകിട്ട് 3ന് ആണ് സംഭവം. കാറിൽ പാലാക്കരി ഫിഷ് ഫാമിലേക്ക് പോയപ്പോൾ എസിയിൽ നിന്ന് ചെറിയ സ്പാർക്കിങ് വന്നിരുന്നു.

തുടർന്ന് എസി നിർത്തിയ ശേഷമാണ് ഇവർ യാത്ര തുടർന്നത്. തിരികെ വരുന്നതിനിടെ ഓർക്കാതെ എസി പ്രവർത്തിപ്പിച്ച് ഓടിക്കുന്നതിനിടെ വീണ്ടും സ്പാർക്കിങ് ഉണ്ടാവുകയായിരുന്നു. കാർ  നിർത്തി യാത്രക്കാർ പുറത്തിറങ്ങിയ ഉടൻ വാഹനം ആളി കത്തുകയായിരുന്നു. വൈക്കത്തു നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേന എത്തി ഏറെ പണിപ്പെട്ടാണ് തീയണച്ചത്. അഗ്നിരക്ഷാസേന സ്റ്റേഷൻ അസിസ്റ്റന്റ് ഓഫിസർ ടി.ഷാജി കുമാറിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama