go

ആദ്യഭാര്യ ഇടപെട്ടു; വരൻ പെട്ടു!; ബോധരഹിതനായി വരന്റെ സഹോദരൻ

172286534
SHARE

പൊൻകുന്നം ∙ വിവാഹത്തലേന്നു വധുവിന്റെ ഫോണിലേക്കു വരന്റെ ആദ്യഭാര്യ ചിത്രവും വിവാഹ സർട്ടിഫിക്കറ്റും അയച്ചു നൽകിയതോടെ കല്യാണം മുടങ്ങി. ഇതറിഞ്ഞ വരൻ നാട്ടിൽ നിന്നു മുങ്ങി. വഞ്ചനാക്കുറ്റത്തിനു പൊലീസ് എലിക്കുളം വഞ്ചിമല കൂനാനിക്കൽ താഴെ സനിലിനെതിരെ കേസ് എടുത്തു. എലിക്കുളത്ത് ഇന്നലെയാണു സംഭവം. ഇന്നലെ എലിക്കുളത്തു വിവാഹം നടക്കേണ്ട യുവതിയുടെ ഫോണിലേക്കാണു വാട്സാപ് സന്ദേശം എത്തിയത്. 

സനിലും മലപ്പുറം സ്വദേശിനിയും വിവാഹിതരാണെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റും ചിത്രവുമാണ് കഴിഞ്ഞ ദിവസം രാത്രി വധുവിന്റെ വാട്സാപ്പിലേക്കെത്തിയത്. നേരത്തേ തന്നെ ഇക്കാര്യം മലപ്പുറം സ്വദേശിനിയുടെ ബന്ധു ഫോൺ വഴി അറിയിച്ചെങ്കിലും വിവാഹം മുടക്കാൻ പലരും ശ്രമിക്കുമെന്ന സനിലിന്റെ മുന്നറിയിപ്പുള്ളതിനാൽ അവഗണിക്കുകയായിരുന്നു. 

എന്നാൽ ചിത്രവും സർട്ടിഫിക്കറ്റും ലഭിച്ചതോടെ വധുവിന്റെ വീട്ടുകാർ അന്വേഷിച്ചെങ്കിലും സനിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. തുടർന്ന് ഇയാൾ നാട്ടിൽ നിന്നു മുങ്ങുകയും ചെയ്തു. മലപ്പുറത്തെ ഒരു സ്കൂളിൽ അധ്യാപകനായ സനിൽ ഇതേ സ്കൂളിലെ അധ്യാപികയായ യുവതിയുമായി 13 വർഷമായി ഒരുമിച്ചു ജീവിക്കുകയാണെന്ന് ഇതിനു ശേഷമാണു വധുവിന്റെ വീട്ടുകാർ അറിഞ്ഞത്. വിവരം അറി‍ഞ്ഞു ബോധരഹിതനായ സനിലിന്റെ സഹോദരനെ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama