go

കോലടിച്ചിറ പാലം നിർമാണം വൈകുന്നു

അയ്മനം ചീപ്പുങ്കൽ ഭാഗത്ത് നിലവിലുള്ള കോലടിച്ചിറ പാലം. ഈ പാലത്തിന്റെ തെക്ക് വശത്താണ് പുതിയ പാലം പണിയുന്നതിനു മണ്ണു പരിശോധന നടന്നത്. പച്ചപ്പ് കാണുന്ന പാടശേഖരത്തിൽ കൂടിയാണ് ഇനി പുതിയ റോഡ് നിർമിക്കേണ്ടത്.
അയ്മനം ചീപ്പുങ്കൽ ഭാഗത്ത് നിലവിലുള്ള കോലടിച്ചിറ പാലം. ഈ പാലത്തിന്റെ തെക്ക് വശത്താണ് പുതിയ പാലം പണിയുന്നതിനു മണ്ണു പരിശോധന നടന്നത്. പച്ചപ്പ് കാണുന്ന പാടശേഖരത്തിൽ കൂടിയാണ് ഇനി പുതിയ റോഡ് നിർമിക്കേണ്ടത്.
SHARE

കുമരകം ∙ അയ്മനം പഞ്ചായത്തിലെ കല്ലുങ്കത്ര– കരീമഠം– ചീപ്പുങ്കൽ റോഡിന്റെ ഭാഗമായുള്ള കോലടിച്ചിറ പാലം നിർമാണം വൈകുന്നു. ഒരുവർഷം മുൻപ് മണ്ണുപരിശോധന നടത്തിപ്പോയതല്ലാതെ തുടർനടപടി ഉണ്ടായിട്ടില്ല. നിലവിൽ ചെറുവാഹനങ്ങൾ പോകുന്ന പാലമാണുള്ളത്. പുതിയ റോഡ് പണി പൂർത്തിയാകുമ്പേൾ വലിയ വാഹനം കടന്നുപോകുന്ന പാലമാണ് വേണ്ടത്. ഒളോക്കരി–തോട്ടുപുറം പാടശേഖരങ്ങൾ ബന്ധിപ്പിച്ചാണ് പുതിയ പാലം പണിയുന്നതിനു പരിശോധന നടന്നത്. 

കല്ലുങ്കത്ര തൊമ്മിക്കല്ല് വരെയുള്ള റോഡിന്റെ ബാക്കി ഭാഗം കൊടുവത്ര, ഒളോക്കരി പാടശേഖരങ്ങളിലൂടെയാണ് ചീപ്പുങ്കലിൽ എത്തുന്നത്. പാടശേഖരങ്ങളിലൂടെ 6 കിലോമീറ്റർ നീളത്തിൽ റോഡ് നിർമിച്ചു കഴിയുമ്പോഴാണ് പാലം പ്രയോജനപ്പെടുക. ചീപ്പുങ്കൽ മുതൽ കോലടിച്ചിറ പാലം പണിയുന്ന സ്ഥലം വരെ ടാർ റോഡുണ്ട്. 

റോഡും പാലവും പണി തീർന്നാൽ കരീമഠം, ചീപ്പുങ്കൽ ഭാഗത്തുള്ളവർക്കു കുമരകം വഴി പോകാതെ നേരിട്ടു മെഡിക്കൽ കോളജ് ആശുപത്രിയിലെത്താൻ കഴിയും. കർഷകർക്ക് ഉൽപന്നങ്ങൾ വാഹനത്തിൽ മാർക്കറ്റിലെത്തിക്കാനും സാധിക്കും.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama