go

ഇടത് മതേതര സംഗമം നടത്തി

ഐഎൻഎൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏന്തയാറിൽ നടത്തിയ ഇടതു മതേതര സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ഉദ്ഘാടനം ചെയ്യുന്നു.
ഐഎൻഎൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏന്തയാറിൽ നടത്തിയ ഇടതു മതേതര സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ഉദ്ഘാടനം ചെയ്യുന്നു.
SHARE

ഏന്തയാർ ∙ സിപിഎമ്മിന് മുഖ്യ പങ്കാളിത്തമുള്ള ഒരു മുന്നണിക്ക് മാത്രമേ രാജ്യത്ത് മതേതര മൂല്യങ്ങൾ ശരിയായ നിലയിൽ പരിരക്ഷിക്കാൻ കഴിയൂ എന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു. ഐഎൻഎൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഇടത് മതേതര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഏന്തയാർ റഹ്മാൻ അധ്യക്ഷത വഹിച്ചു. 

സിപിഎം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ മുഖ്യ പ്രഭാഷണം നടത്തി. ജിയാഷ് കരീം, സിപിഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ, ജില്ലാ കൺവീനർ പ്രഫ. എം.ഡി ജോസഫ്, എം.ടി കുര്യൻ, കെ.പി അബ്ദുൽ സലീം, അയ്മനം കൃഷ്ണൻ നായർ, മാത്യൂസ് ജോർജ്, പി.ജെ നിയാസ്, കാണക്കാരി അരവിന്ദൻ, സജി നൈനാൻ, എം.എം സുലൈമാൻ, റഷീദ് പുളിമൂട്ടിൽ, കെ.എച്ച് സിദ്ദിഖ്, നാഗൂർ മീരാൻ സാഹിബ്, ശിഹാബ് പതിനാറിൽ ചിറ, റാഫി അങ്കാളം, പി.ടി ഷാജി, ഏബ്രഹാം പീറ്റർ, രാജീവ് മുണ്ടക്കയം, ശരീഫ് കോട്ടയം എന്നിവർ പ്രസംഗിച്ചു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama