go

അംസുപാണ്ഡ്യൻ നിർബന്ധിച്ചു; തങ്കച്ചൻ ‘കോടീശ്വരനായി’

lottery-agent
ഫയൽ ചിത്രം
SHARE

കോട്ടയം ∙ കേരള ലോട്ടറി  പൂജ ബംപറിന്റെ ഒന്നാം സമ്മാനമായ 5 കോടി ആർപ്പൂക്കര, പനമ്പാലം, കൊച്ചുവീട്ടിൽ മെഡിക്കൽ സ്റ്റോർ ഉടമ പറയരുതോട്ടത്തിൽ എ.പി. തങ്കച്ചന്. മെഡിക്കൽ കോളജിനു സമീപത്തെ ശിവശക്തി ലോട്ടറി മൊത്തവിതരണക്കാരന്റെ പക്കൽ നിന്നു തമിഴ്നാട് സ്വദേശി അംസുപാണ്ഡ്യൻ വാങ്ങി വിൽപന നടത്തിയ ടിക്കറ്റിനാണു സമ്മാനം. 

കഴിഞ്ഞയാഴ്ച തങ്കച്ചൻ രാവിലെ കട തുറക്കാൻ എത്തിയപ്പോൾ അംസുപാണ്ഡ്യൻ 2 ടിക്കറ്റ് നിർബന്ധിച്ച് ഏൽപിക്കുകയായിരുന്നു. അംസുപാണ്ഡ്യൻ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചതെന്ന് അറിഞ്ഞിട്ടും തങ്കച്ചൻ ലോട്ടറി പരിശോധിച്ചില്ല.  ഭാഗ്യവാനെ നാടു മുഴുവൻ തിരഞ്ഞിട്ടും കാണാതെ വന്നതോടെയാണ് അംസുപാണ്ഡ്യൻ ഇന്നലെ രാവിലെ തങ്കച്ചന്റെ വീട്ടിലെത്തി ലോട്ടറി നോക്കി ‘കോടീശ്വരനെ’ കണ്ടെത്തിയത്.  ടിക്കറ്റ് കോട്ടയത്തെ എസ്ബിഐ ശാഖയിലെ ലോക്കറിലേക്കു മാറ്റി.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama