go

ആർമി റിക്രൂട്മെന്റ്; കായികക്ഷമതാ പരീക്ഷ, 90% ഉദ്യോഗാർഥികളും പുറത്ത്

കരസേന കയറ്റണേ ദൈവമേ:  കോട്ടയം എം.ജി യൂണിവേഴ്സിറ്റി മൈതാനത്ത് കരസേന റിക്രൂട്മെന്റ് റാലിയിൽ ശാരീരിക ക്ഷമത പരിശോധനയ്ക്ക് എത്തിയ ഉദ്യോഗാർഥി പ്രാർഥനയിൽ.                 ചിത്രം : വിഘ്നേഷ് കൃഷ്ണമൂർത്തി ∙മനോരമ
കരസേന കയറ്റണേ ദൈവമേ: കോട്ടയം എം.ജി യൂണിവേഴ്സിറ്റി മൈതാനത്ത് കരസേന റിക്രൂട്മെന്റ് റാലിയിൽ ശാരീരിക ക്ഷമത പരിശോധനയ്ക്ക് എത്തിയ ഉദ്യോഗാർഥി പ്രാർഥനയിൽ. ചിത്രം : വിഘ്നേഷ് കൃഷ്ണമൂർത്തി ∙മനോരമ
SHARE

കോട്ടയം ∙ എംജി സർവകലാശാല സ്പോർട്സ് മൈതാനത്ത് ആർമി റിക്രൂട്മെന്റ് റാലിയുടെ ആദ്യ ദിവസം കായിക ക്ഷമതാ പരീക്ഷയിൽ വിജയിച്ചതു 10 ശതമാനം ഉദ്യോഗാർഥികൾ മാത്രം. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 4 താലൂക്കുകളിൽ നിന്ന് 1800 ഉദ്യോഗാർഥികളെയാണ് ഇന്നലെ കായിക ക്ഷമത, മെഡിക്കൽ, രേഖാ പരിശോധനയ്ക്ക് വിളിച്ചത്. ഒരു മൈൽ ഓട്ടത്തിലാണു 90 % ഉദ്യോഗാർഥികളും പുറത്തായത്.  400 മീറ്റർ പിന്നിട്ടപ്പോൾ തന്നെ പകുതിയിലധികം ഉദ്യോഗാർഥികൾ ക്ഷീണിച്ചു.

800 മീറ്ററിൽ തന്നെ നല്ലൊരു വിഭാഗം പിൻവാങ്ങി. കരസേന റിക്രൂട്മെന്റ് റാലി ഇന്നലെയാണ് ആരംഭിച്ചത്. 11 വരെ തുടരും. സോൾജിയർ ജനറൽ ഡ്യൂട്ടി, സോൾജിയർ ടെക്നിക്കൽ, സോൾജിയർ ക്ലാർക്ക്, സ്റ്റോർ കീപ്പർ ടെക്നിക്കൽ, സോൾജിയർ ട്രേഡ്സ്മെൻ, സോൾജിയർ ടെക്നിക്കൽ(നഴ്സിങ് അസിസ്റ്റന്റ്) തസ്തികകളിലേക്കാണു റാലി.

ആർമി മെഡിക്കൽ കോറിൽ ശിപായ്– ഫാർമ തസ്തികയിലേക്കു 14 ജില്ലകളിൽ നിന്നുള‌ള ഉദ്യോഗാർഥികൾക്കും പങ്കെടുക്കാം. 35,219 ഉദ്യോഗാർഥികളാണ് റജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ളവർക്കു വേണ്ടിയാണു  റാലി. ഓരോ 2 ജില്ലകളിൽ നിന്നുമായി 5 താലൂക്കുകളിലെ ഉദ്യോഗാർഥികളെയാണ് ഓരോ ദിവസവും വിളിക്കുന്നത്.

 മൂന്നു പരീക്ഷകൾ

ആദ്യം ശാരീരിക ക്ഷമത പരീക്ഷ. നാലു പരീക്ഷകളാണ് ഇതിൽ. ഒരു മൈൽ ഓട്ടം. 5മിനിറ്റ് 45 സെക്കൻഡിൽ പൂർത്തിയാക്കണം. ഇതിനു 60 മാർക്ക്. 10 പുൾ അപ്പ് എങ്കിലും ചെയ്യണം. ഇതിനു 40 മാർക്ക്. കുറഞ്ഞത് 6 എണ്ണമെങ്കിലും ചെയ്യാത്തവരെ പുറത്താക്കും. 9 അടി നീളമുള്ള കുഴി ചാടിക്കടക്കൽ, സിഗ്സാഗ് ബീമിലൂടെയുള്ള നടത്തം എന്നിവയാണ് അടുത്ത 2 ടെസ്റ്റുകൾ. ശാരീരിക,

മാനസിക ക്ഷമത മനസ്സിലാക്കും വിധമാണ് ഈ ടെസ്റ്റുകൾ. പിന്നീട് എഴുത്തു പരീക്ഷ (കംപയിൻഡ് എൻട്രൻസ് എക്സാം), മെഡിക്കൽ ടെസ്റ്റ് എന്നിവ നടക്കും. എഴുത്തു പരീക്ഷയിൽ 30 മാർക്ക് പൊതുവിജ്ഞാനം, 40 മാർക്ക് സയൻസ്, 20 മാർക്ക് കണക്ക്, 10 മാർക്ക് റീസണിങ് എന്നിങ്ങനെ 100 മാർക്കിനാണു പരീക്ഷ. വെബ് സൈറ്റ്: joinindianarmy.nic.in  -വിവരങ്ങൾ: ലഫ് ജനറൽ (റിട്ട) ചാക്കോ തരകൻ, കരസേനാ ആസ്ഥാനം മുൻ മേധാവി

ഹരിയാനയിലെ മികവ്

അടുത്ത കാലത്ത് ഹരിയാനയിൽ നടത്തിയ റാലിയിൽ 200 ഉദ്യോഗാർഥികളിൽ 180 പേരും നിശ്ചിത സമയത്തിനുള്ളിൽ ഓടി ആദ്യ റൗണ്ട് കായിക ക്ഷമതാ പരീക്ഷ വിജയിച്ചു. 

''സംസ്ഥാന സ്പോർട്സ് കൗൺസിൽ കേരളത്തിലെ സർക്കാർ സ്കൂളുകളിൽ നടത്തിയ കായിക ക്ഷമതാ പരിശോധനയിൽ 80 ശതമാനം കുട്ടികളും പിന്നാക്കമെന്നു കണ്ടെത്തി. സ്കൂളുകളി‌ൽ കായിക വിദ്യാഭ്യാസത്തിനു  ശ്രദ്ധ നൽകാത്തതാണു കാരണം. പ്ലസ് ടു ക്ലാസുകളിൽ കായിക വിനോദങ്ങൾക്കു തീരെ ഗൗരവമില്ല. സ്കൂൾ തലം മുതൽ നിർബന്ധമായി കായിക പരിശീലനം നൽകണം. ഫിറ്റ്നസ് പ്രോഗ്രാം സംഘടിപ്പിക്കണം. -ഡോ. ബിനു ജോർജ് വർഗീസ് കായിക വിഭാഗം മേധാവി,എംജി സർവകലാശാല, കോട്ടയം

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama