go

കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് തകർത്ത് വീടിന്റെ ഭിത്തിയിലിടിച്ചു

കോട്ടയം– എറണാകുളം റോഡിൽ കോതനല്ലൂർ ബാങ്ക് ജംക്‌ഷനു സമീപം ഇന്നലെ രാവിലെ നിയന്ത്രണം വിട്ട കാർ വീടിന്റെ മതിലിൽ ഇടിച്ച് ഉണ്ടായ അപകടം
കോട്ടയം– എറണാകുളം റോഡിൽ കോതനല്ലൂർ ബാങ്ക് ജംക്‌ഷനു സമീപം ഇന്നലെ രാവിലെ നിയന്ത്രണം വിട്ട കാർ വീടിന്റെ മതിലിൽ ഇടിച്ച് ഉണ്ടായ അപകടം
SHARE

കോതനല്ലൂർ ∙ കാർ നിയന്ത്രണം വിട്ട് മതിലിടിച്ച് തകർത്ത് വീടിന്റെ ഭിത്തിയിൽ ഇടിച്ച് അപകടം. ഡ്രൈവറും യാത്രക്കാരനും പരുക്കുകളോടെ രക്ഷപ്പെട്ടു. തൃശൂർ ചിങ്ങത്ത് ശേരി വലിയനാമത്ത് എം രാജൻ ( 56) നാണ് അപകടത്തിൽ പരുക്കേറ്റത്. രാജനെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തെ തുടർന്ന് രാജന് നെഞ്ച് വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസിലാണ് കാരിത്താസ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ഇന്നലെ  രാവിലെ 7 മണിയോടെ കോട്ടയം– എറണാകുളം റോഡിൽ കോതനല്ലൂർ ബാങ്ക്  ജംക്‌ഷനു സമീപമാണ് അപകടം.എറണാകുളം ഭാഗത്തു നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ നടപ്പാതയിലൂടെ പാഞ്ഞ് മുടപ്പമ്യാലിൽ എം എ സ്കറിയയുടെ വീടിന്റെ മതിലിടിച്ച് തകർത്ത ശേഷം സമീപമുള്ള മുട്ടേത്താഴത്ത് ബിനോയിയുടെ വീടിന്റെ ഭിത്തിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഡ്രൈവർക്ക് കാര്യമായ പരുക്കില്ലെന്ന് പൊലീസ് പറഞ്ഞു. കടുത്തുരുത്തി പൊലീസ് സ്ഥലത്ത് എത്തിയിരുന്നു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama