go

കയ്യിലൊരു വടി ഇരിക്കട്ടെ, വേണ്ടിവരും

പാലാ സെന്റ് മേരീസ് സ്കൂളിന് സമീപത്തെ തെരുവു നായ്ക്കൂട്ടം.
പാലാ സെന്റ് മേരീസ് സ്കൂളിന് സമീപത്തെ തെരുവു നായ്ക്കൂട്ടം.
SHARE

പാലാ ∙ ‘ കയ്യിലൊരു വടി കരുതിക്കോളു, തെരുവ് നായ്ക്കൂട്ടത്തിൽനിന്നു നിന്ന് രക്ഷ നേടാൻ മറ്റൊരു വഴിയില്ല ’ടൗണിൽ പ്രഭാത സവാരിക്ക് ഇറങ്ങുന്നവരും സ്കൂൾ കുട്ടികളെ അയയ്ക്കാൻ പോകുന്നവരും വടി എടുക്കേണ്ട അവസ്ഥയിൽ ആണ്. ടൗൺ, പുത്തൻ പള്ളിക്കുന്ന്, വെള്ളാപ്പാട്, മാർക്കറ്റ് റോഡ്, ചെത്തിമറ്റം, കടപ്പാട്ടൂർ, റിവർവ്യൂ റോഡ്, ടൗൺ ഹാൾ പരിസരം എന്നിവിടങ്ങളിൽ കൂട്ടമായി എത്തുന്ന തെരുവ് നായ്ക്കൾ ഭീതി വിതയ്ക്കുക ആണ്.

 കടിച്ചു കീറാൻ ഒരുങ്ങി നായ്ക്കൂട്ടം

കഴിഞ്ഞ ദിവസം പുത്തൻ പള്ളിക്കുന്നിൽ പുലർച്ചെ നടക്കാനിറങ്ങിയ വയോധികന് നേരെ നായ്ക്കൂട്ടം കുരച്ചു ചാടി. ഈ സമയം ഒരു ബസ് എത്തിയതോടെ നായ്ക്കൾ പിന്തിരിഞ്ഞ് ഓടി പോയതിനാൽ കടി ഏൽക്കാതെ രക്ഷപ്പെട്ടു. സ്റ്റേഡിയത്തിന് ഉള്ളിലും നഗരസഭ വ്യാപാര സമുച്ചയത്തിന്റെ പിന്നിലും പകൽ സമയത്തും നായ്ക്കളുടെ വിഹാര കേന്ദ്രമാണ്.

 നായ്ക്കളെ കുടുംബശ്രീക്കാർ പിടിക്കും

തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്താൻ കുടുംബശീ വഴി ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നുണ്ട് എന്നും ഇതിനായി 3 ലക്ഷം 4 മാസം മുൻപ് നഗരസഭ അടച്ചിട്ടുണ്ട് എന്നും നഗരസഭ ആക്ടിങ് അധ്യക്ഷൻ കുര്യാക്കോസ് പടവൻ പറഞ്ഞു. പാലാ വെറ്ററിനറി ആശുപത്രിയിൽ വന്ധ്യംകരണം ചെയ്യുവാനുള്ള സൗകര്യം ലഭ്യമാണ്.

 ഡോഗ് പാർക്ക് തുറക്കണം

ഒരുവർഷമായി പൂട്ടി കിടക്കുന്ന ഡോഗ് പാർക്ക് തുറന്ന് വന്ധ്യംകരണം ചെയ്ത നായ്ക്കളെ അവിടെ പാർപ്പിച്ച് നഗരത്തിലെ തെരുവ് നായ പ്രശ്നം പരിഹരിക്കാം. 8 ലക്ഷം രൂപ മുടക്കിയാണ് ഡോഗ് പാർക്ക് നിർമിച്ചത്. സന്ദർശക തിരക്ക് ഏറെ ഉണ്ടായിരുന്ന പാർക്ക് തുറക്കാൻ ഉള്ള നടപടികൾ നഗരസഭ നടത്തുന്നുണ്ടെന്നും കുര്യാക്കോസ് പടവൻ പറഞ്ഞു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama