ഡിജിറ്റൽ രചനാശൈലിയിൽ ശേഖർ അയ്യന്തോളിന്റെ ചിത്രങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആർട് ഗാലറിയിൽ ആരംഭിച്ച ശേഖർ അയ്യന്തോളിന്റെ ചിത്രപ്രദർശനത്തിനു സമീപം ചിത്രകാരൻ. പ്രദർശനം 27നു സമാപിക്കും.  												     ചിത്രം മനോരമ ആർട് ഗാലറിയിൽ ആരംഭിച്ച ശേഖർ അയ്യന്തോളിന്റെ ചിത്രപ്രദർശനത്തിനു സമീപം ചിത്രകാരൻ. പ്രദർശനം 27നു സമാപിക്കും. ചിത്രം മനോരമ

കോഴിക്കോട് ∙ ചിത്രകലയിലെ പുതിയ പരീക്ഷണങ്ങൾക്ക് ആദ്യം മുന്നിട്ടിറങ്ങുന്ന ചിത്രകാരൻമാരിലൊരാളാണ് ശേഖർ അയ്യന്തോൾ. 1980 കളിൽ മലയാളികൾ അക്രിലിക് ചിത്രരചനാ ശൈലിയെക്കുറിച്ച് കേൾക്കുന്നതിനു മുൻപ് ന്യൂഡൽഹിയിൽ നിന്നു ആ രീതി വശമാക്കി അക്രിലിക് ചിത്രങ്ങൾ പരിചയപ്പെടുത്തിയ ശേഖർ അയ്യന്തോൾ ഇപ്പോൾ ഡിജിറ്റൽ ചിത്രരചനാരീതിയുമായാണ് പുതിയ പ്രദർശനത്തിനു കോഴിക്കോട്ടെത്തിയിരിക്കുന്നത്.ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ച ശേഖർ അയ്യന്തോളിന്റെ ‘ഖജുരാഹോ’ എന്ന ചിത്ര പ്രദർശനത്തിൽ ഡിജിറ്റൽ പോർട്രെയിറ്റുകളുടെ നൂറിലേറെ വരുന്ന ലേസർ പ്രിന്റുകളാണ് ഒരുക്കിയിട്ടുള്ളത്. ചിത്രകാരന്റെ ഫേസ് ബുക്ക് സുഹൃത്തുക്കളായ 110 പേരുടെ ഫോട്ടോകളാണ് ഡിജിറ്റൽ ചിത്രങ്ങളാക്കി മാറ്റിയിരിക്കുന്നത്. ഹനീഫ മുതൽ അയ്യൻ വരെ എന്നു പേരിട്ട ഈ ചിത്രങ്ങൾ ഒരു കാൻവാസിലാക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഭാവിയിലെ ചിത്രരചനാ രീതി ഡിജിറ്റൽ ശൈലിയുടേതാകുമെന്നും മുഖ്യധാരാ കലാമാധ്യമമായി ഈ ശൈലി മാറുമെന്നും ശേഖർ അയ്യന്തോൾ പറയുന്നു.

മധ്യപ്രദേശിലെ ഖജുരാഹോയിലെ പ്രശസ്തമായ ശിലാ ശിൽപങ്ങളെ അടിസ്ഥാനമാക്കി ഇദ്ദേഹം വരച്ച അക്രിലിക് ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. ഖജുരാഹോയിലെ പെൺകുട്ടികൾ, ഖജുരാഹോയിലെ നർത്തകർ എന്നീ ചിത്രങ്ങൾ ഇക്കൂട്ടത്തിൽ വേറിട്ട കാഴ്ച്ചയാണ്. ഇദ്ദേഹത്തിന്റെ മുൻകാല രചനകളിൽ നിന്നു തിരഞ്ഞെടുത്ത ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. കേരളത്തിലെ നാടൻ കലാരൂപങ്ങളുടെ വ്യത്യസ്തമായ കാഴ്ച്ചകൾ അടങ്ങിയ നാല് പാനൽ ചിത്രങ്ങളും ശേഖർ അയ്യന്തോൾ സ്വന്തം കുട്ടിക്കാലത്തിന്റെ ഓർമയിൽ വരച്ച കാട്ടാളൻ പൊറിഞ്ചു എന്ന ചിത്രവും ആസ്വാദകനു നൽകുന്നത് വ്യത്യസ്തമായ അനുഭവമാണ്.

കുട്ടിക്കാലത്ത് മാതാപിതാക്കൾക്കൊപ്പം വയലിൽ പണിയെടുക്കുമ്പോൾ അമ്മ കാണാതെ നെല്ലിനു നനയ്ക്കുന്ന വെള്ളം കോരി കുടിക്കുന്ന സ്വന്തം ചിത്രമാണ് ഈ ചിത്രത്തിനു അടിസ്ഥാനമായതെന്ന് ചിത്രകാരൻ പറയുന്നു.കർഷക കുടുംബത്തിൽ നിന്നു വളർന്നു ചിത്രകല അധ്യാപകനും രാജ്യത്തെ പ്രശസ്തമായ ചിത്രകലാ ക്യാംപുകളിലെ സജീവ പങ്കാളിത്തത്താൽ മികച്ച ചിത്രകാരനുമായി മാറിയ ശേഖർ അയന്തോളിന്റെ ഈ ചിത്ര പ്രദർശനത്തിൽ 150–ഓളം ചിത്രങ്ങളാണുള്ളത്. പ്രദർശനം ചിത്രകലാ പരിഷത്ത് മുൻ പ്രസിഡന്റ് കെ.കെ. മല്ലിക ഉദ്ഘാടനം ചെയ്തു. പ്രദർശനം 27 വരെ നീളും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.