ഒപ്പമുണ്ട് ലാലു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kozhikkode-lal-priyan പ്രിയദർശനും മോഹൻലാലും

മോഹൻലാലിനെ ആദ്യമായി കണ്ടതെന്നാണെന്നു ചോദിച്ചാൽ എനിക്ക് ഓർമയില്ല. എന്നും കാണുന്ന ഒരാളെ ആദ്യമായി കണ്ടതെന്നാണെന്ന് എങ്ങനെ പറയാനാണ്? പക്ഷേ, ഒന്നറിയാം അരനൂറ്റാണ്ടായി ലാലു എനിക്കൊപ്പമുണ്ട്. ഞങ്ങൾ അയൽക്കാരായിരുന്നു. ലാലുവിന്റെ അമ്മയും എന്റെ അമ്മയും സുഹൃത്തുക്കളായിരുന്നു. ബസിൽ വച്ചും ഗ്രൗണ്ടിൽ വച്ചുമൊക്കെയായി ചെറുപ്പത്തിൽ ലാലുവിനെ എന്നും കണ്ടിരുന്നു. പക്ഷേ, ലാലുവിനെ അന്നൊന്നും ശ്രദ്ധിച്ചിരുന്നില്ല.

ആറാം ക്ലാസിൽ പഠിക്കുമ്പോൾ 10–ാം ക്ലാസുകാരെപോലും പിന്തള്ളി സ്കൂളിലെ ബെസ്റ്റ് ആക്ടർ ആയതോടെയാണു ലാലുവിനെ ഞാൻ ശ്രദ്ധിച്ചു തുടങ്ങുന്നത്. കുട്ടകം എന്ന ആ നാടകം സംവിധാനം ചെയ്തതു മണിയൻ പിള്ള രാജുവായിരുന്നു. പിന്നീടു ഞങ്ങൾ പരിചയപ്പെട്ടു. അടുത്ത സുഹൃത്തുക്കളായി. സിനിമകൾ ചെയ്തു. അവ വിജയങ്ങളായി. ഇതിനിടയിൽ ഒരുപാട് ഉയർച്ചതാഴ്ചകൾ, പ്രതിസന്ധികൾ, വിജയങ്ങൾ, പരാജയങ്ങൾ ഒക്കെയുണ്ടായി.

ഒപ്പത്തിന്റെ കഥ എന്നോടു പറയുന്നതു ലാലുവാണ്. പ്രിയന് ഇൗ സ്ക്രിപ്റ്റ് വർക്ക് ചെയ്യാൻ പറ്റുമോ എന്നു ചോദിച്ചു. ഞാൻ ഒരുമാസം വർക്ക് ചെയ്തു. പിന്നീടു ലാലുവിനെ വിളിച്ചു നമുക്കിതു ചെയ്യാം എന്നു പറഞ്ഞു. രണ്ടുമാസം കൂടിയെടുത്തു തിരക്കഥ പൂർത്തിയാക്കി. അങ്ങോട്ടുമിങ്ങോട്ടുമുള്ള ഉത്തരവാദിത്തവും പരസ്പര വിശ്വാസവുമാണു ഞങ്ങളുടെ സിനിമകൾ വിജയിക്കാൻ കാരണമെന്നാണു ഞാൻ കരുതുന്നത്. ഒപ്പത്തിലും അത് അങ്ങനെ തന്നെ സംഭവിച്ചു. കിലുക്കവും ചിത്രവുമൊന്നും സമ്മാനിക്കാൻ ഇനി ഞങ്ങൾക്കാവില്ല. ആ തിരിച്ചറിവിൽ നിന്നാണ് ഒപ്പം പിറക്കുന്നത്.

ലാലു എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. അതുപോലെ തിരിച്ചും ലാലുവിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ മാത്രമാണ് ഞാൻ. സിനിമയ്ക്കകത്തും പുറത്തും അനേകം അടുത്ത സുഹൃത്തുക്കൾ ഞങ്ങൾക്കിരുവർക്കുമുണ്ട്. പക്ഷേ, ഞങ്ങൾ‌ സിനിമയിൽ വന്നു. ഒന്നിച്ചു സിനിമകൾ ചെയ്തു. അവ ഹിറ്റായി. അങ്ങനെ ഞങ്ങളുടെ സൗഹൃദവും ആളുകളറിഞ്ഞു. അത്രമാത്രം.

ഞാൻ മോഹൻലാലിന്റെ ആളാണെന്നും മമ്മൂട്ടി വിരോധിയാണെന്നും പൊതുവെ ഒരു ധാരണയുണ്ട്. പക്ഷേ, അതല്ല സത്യം. ന്നൈയിലായിരുന്നപ്പോൾ മോഹൻലാലിനെക്കാൾ കൂടുതൽ സമയം ഞാൻ ചെലവഴിച്ചതു മമ്മൂട്ടിക്കൊപ്പമാണ്.എന്റെ ആദ്യ സിനിമയിൽ സോമൻ ചേട്ടൻ ചെയ്തിരുന്ന കഥാപാത്രം ചെയ്യാൻ ആദ്യം സമീപിച്ചതു മമ്മൂട്ടിയെയാണ്. പക്ഷേ അതു നടന്നില്ല. ഇന്നും മമ്മൂട്ടിയെ മമ്മൂട്ടിക്കാ എന്നു വിളിക്കുന്ന അപൂർവം വ്യക്തികളിൽ ഒരാൾ ഞാനാണ്.

തയാറാക്കിയത്:
നിഖിൽ സ്കറിയ കോര

Your Rating: