മർകസ് റൂബി ജൂബിലി; പൂർവ വിദ്യാർഥികൾ വീണ്ടും ക്ലാസുകളിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുന്നമംഗലം ∙ മർകസ് റൂബി ജൂബിലിയുടെ ഭാഗമായി മർകസിന്റെ വിവിധ സ്ഥാപനങ്ങളിലെ പൂർവ വിദ്യാർഥികളെ പഴയ അധ്യാപകർക്കൊപ്പം പഴയ ക്ലാസ് മുറിയിലേക്കു കൊണ്ടുപോകുന്ന ബാക്ക് ടു മർകസ്, മർകസ് ഹാദിയ ക്യാംപസുകളിൽ നിന്നു പഠനം പൂർത്തിയാക്കിയ പെൺകുട്ടികൾക്കുള്ള ബിരുദദാനം എന്നിവ ഇന്നു നടക്കും.

ബാക് ടു മർകസ് രാവിലെ ഒൻപതു മുതൽ മർകസിന്റെ വിവിധ ക്യാംപസുകളിൽ ആരംഭിക്കും. തുടർന്ന് ഒന്നു മുതൽ ആറു വരെ മർകസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന ഗ്രാൻഡ് അസംബ്ലിയിൽ പൂർവ വിദ്യാർഥികൾ പങ്കെടുക്കും.

ചടങ്ങിൽ മർകസ് പൂർവ വിദ്യാർഥികൾ ചേർന്നു സ്‌നേഹോപഹാരമായി സ്ഥാപന ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർക്ക് ഒരു കോടി രൂപ അവാർഡ് സമ്മാനിക്കും. സാമൂഹിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും പൂർവ വിദ്യാർഥികളും ഡോക്ടർമാരും ചേർന്നു സ്ഥാപന അധികാരികൾക്ക് ഉപഹാര സമർപ്പണവും നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.