തുഷാരഗിരി അഡ്വഞ്ചർ ടൂറിസം കേന്ദ്രമാക്കും: എംഎൽഎ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വേൾഡ് കയാക്കിങ് ചാംപ്യൻഷിപ്പിന്റെ പ്രചാരണാർഥം കോഴിക്കോട് കലക്ടറേറ്റിൽ നിന്നു തുഷാരഗിരിയിലേക്കു നടത്തിയ ബുള്ളറ്റ് റാലി കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാർ ഫ്ലാഗ് ഓഫ് ചെയ്യുന്നു. വേൾഡ് കയാക്കിങ് ചാംപ്യൻഷിപ്പിന്റെ പ്രചാരണാർഥം കോഴിക്കോട് കലക്ടറേറ്റിൽ നിന്നു തുഷാരഗിരിയിലേക്കു നടത്തിയ ബുള്ളറ്റ് റാലി കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാർ ഫ്ലാഗ് ഓഫ് ചെയ്യുന്നു.

തുഷാരഗിരി∙ കേരളത്തിൽ അഡ്വഞ്ചർ ടൂറിസം വികസനത്തിനു തുടക്കം കുറിച്ചു മൂന്നാർ, മാനന്തവാടി, തുഷാരഗിരി എന്നീ സ്ഥലങ്ങൾ അഡ്വഞ്ചർ ടൂറിസം സെന്ററുകളായി പ്രഖ്യാപിക്കാനുള്ള സർക്കാർ നടപടികൾ ആരംഭിച്ചതായി ജോർജ് എം. തോമസ് എംഎൽഎ പറഞ്ഞു.

സംസ്ഥാന ടൂറിസം വകുപ്പ് ജൂലൈ 18 മുതൽ സംഘടിപ്പിക്കുന്ന ആറാമത് മലബാർ റിവർ ഫെസ്റ്റിവൽ വേൾഡ് വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച ബൈക്ക്, സൈക്കിൾ റാലികളുടെ സമാപനത്തോടനുബന്ധിച്ചു തുഷാരഗിരിയിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു എംഎൽഎ. അഡ്വഞ്ചർ ടൂറിസം സാധ്യതാ പഠനത്തിനു സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ 19നു തുഷാരഗിരി മേഖലകൾ സന്ദർശിക്കുമെന്നും എംഎൽഎ പറഞ്ഞു. ജില്ല ടൂറിസം പ്രോമോഷൻ കൗൺസിലും ജിഎംഐ കോഴിക്കോടും ടീം മലബാർ റെയ്ഡേഴ്സും ഗ്രീൻ കെയർ മിഷനും ഫ്ളൈവീൽ കാലിക്കറ്റും കാലിക്കറ്റ് ബുള്ളറ്റ് ക്ളബും ചേർന്നാണു ബുള്ളറ്റ് റാലിയും സൈക്കിൾ റാലിയും സംഘടിപ്പിച്ചത്.

കോരിച്ചൊരിയുന്ന കനത്ത മഴയിൽ മലയോരങ്ങളിലൂടെ നടത്തിയ ബുള്ളറ്റ് - സൈക്കിൾ റാലികൾ ജനത്തിനു കൗതുകകാഴ്ച്ചയായി. സ്വീകരണ യോഗത്തിൽ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ ആധ്യക്ഷ്യം വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തമ്പി പറകണ്ടത്തിൽ, പഞ്ചായത്തംഗങ്ങളായ ഫ്രാൻസിസ് ചാലിൽ, ചിന്ന അശോകൻ, കെ.പി. ചാക്കോച്ചൻ, ഷിജി വാവലുകുന്നേൽ, കോഴിക്കോട് ജിഎംഐ ജനറൽ സെക്രട്ടറി റോഷൻ കൈനടി, കാലിക്കറ്റ് ഫ്ളൈവീൽ ജനറൽ മാനേജർ ഇ. യൂജിൻ ജോൺസൺ, ടീം മലബാർ റെയ്ഡേഴ്സ് ക്ലബ് സെക്രട്ടറി സാഹിർ അബ്ദുൽ ജബാർ, ഗ്രീൻ കെയർ മിഷൻ ചെയർമാൻ കെടിഎ നാസർ, അബ്ദുൽ മജീദ് പുളിക്കൽ, ഡിടിപിസി തുഷാരഗിരി ടൂറിസ്റ്റ് സെന്റർ മാനേജർ ഷെല്ലി മാത്യു കുന്നേൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.