go

തട്ടുകട ഉടമയെ കുത്തി പരുക്കേൽപ്പിച്ചു, ഇന്നു കൊടുവള്ളിയിൽ ഹർത്താൽ

kozhikode-
മർദനമേറ്റ കരീം.
SHARE

കൊടുവള്ളി ∙ കൊടുവള്ളിയിൽ ലഹരി മാഫിയയുടെ ഗുണ്ടാ വിളയാട്ടം. ദേശീയപാതയിൽ ഓപ്പൺ എയർ സ്റ്റേജിന് എതിർവശം തട്ടുകട നടത്തുന്ന കൊടുവള്ളി ആലപ്പുറായിൽ അബ്ദുൽ കരീമി(40)നെയാണ് ഒരു സംഘം കുത്തിയും അടിച്ചും പരുക്കേൽപ്പിച്ചത്. ശനിയാഴ്ച അർധ രാത്രിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം പ്രകോപനം കൂടാതെ കടയുടമയോട് കയർക്കുകയും കത്തിയെടുത്തു കുത്തുകയുമായിരുന്നു. കയ്യിലാണ് കുത്തേറ്റത്. കൂടാതെ കഴുത്തിനും കൈയ്ക്കും പുറത്തും അടിച്ചു പരുക്കേൽപ്പിച്ചു.

അബ്ദുൽ കരീമിനെ വെണ്ണക്കാട് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയിലെ ഫർണിച്ചറും പാത്രങ്ങളും തകർത്തിട്ടുമുണ്ട്. മാസങ്ങൾക്കു മുൻപ് കൊടുവള്ളി പിഎസ്കെ ലോഡ്ജ് ഉടമ ഷൗക്കത്തിനെ ക്രൂരമായി മർദിച്ചു പരുക്കേൽപ്പിച്ച സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. ലഹരിസംഘം രാത്രി കൊടുവള്ളി ടൗണിന്റെ വിവിധയിടങ്ങളിൽ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുകയും പ്രതികരിക്കുന്നവരെ ആക്രമിക്കുകയും ചെയ്യുന്നത് പതിവാണ്.

kozhikode-criminals
വ്യാപാരിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷാഫി,മുഹമ്മദ് തമീം എന്നിവർ.

സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് പി.ടി.എ. ലത്തീഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് കൊടുവള്ളി ടൗണിൽ മുഴുവൻ സ്ഥാപനങ്ങളും അടച്ചിട്ട് ഹർത്താൽ ആചരിക്കാനും തീരുമാനിച്ചു. രാവിലെ 10ന് പൊതുയോഗവും പ്രകടനവുമുണ്ടാകും. ഇന്ന് ഉച്ചയ്ക്ക് രണ്ടു വരെ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും കടകളടച്ച് പ്രതിഷേധിക്കും.

kozhikode-tattukada
അക്രമം നടന്ന കരീമിന്റെ കട.
MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama