go

'തെങ്ങിലിരുന്ന് കുറ്റകൃത്യം നേരിട്ടുകണ്ട സാക്ഷി':നാട്ടിൻപുറത്തുകാരൻ ‘ജയരാജൻ’

Kozhikode News
ജയരാജ്
SHARE

അഭിഭാഷകന്റെ കേസ് ഡയറി എന്ന സിനിമയിൽ നരേന്ദ്രപ്രസാദ് അപ്രതീക്ഷിതമായി കോടതിയിലെത്തിക്കുന്ന ഒരു സാക്ഷിയാണ് മമ്മൂട്ടിയുടെ കഥാപാത്രത്തെ വെള്ളം കുടിപ്പിക്കുന്നത്. രാത്രി തേങ്ങ മോഷ്ടിക്കുന്നതിനിടെ തെങ്ങിലിരുന്ന് കുറ്റകൃത്യം നേരിട്ടുകണ്ട സാക്ഷി. 

ഇത്തരം എണ്ണം പറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ജയരാജ് കോഴിക്കോട്. എന്നും നൻമകൾ എന്ന സത്യൻ അന്തിക്കാടിന്റെ സിനിമയിൽ ബസ് കണ്ടക്ടറായാണ് ജയരാജ് സിനിമയിലെത്തുന്നത്. എവിടെയോ കണ്ടുമറന്ന നാട്ടിൻപുറത്തുകാരന്റെ മുഖമുള്ള ജയരാജ് മലയാളത്തിലെ ഒട്ടുമിക്ക സംവിധായകരുടെയും സിനിമകളിലുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ കഥാപുരുഷൻ, പിന്നെയും എന്നീ സിനിമകളിലും അഭിനയിച്ചു.

തിരുവാതിരക്കാലത്ത് അവതരിപ്പിക്കുന്ന പൊറാട്ടു നാടകങ്ങളിലൂടെയാണ് ജയരാജ് അഭിനയരംഗത്തേക്കു വന്നത്. സ്കൂൾ നാടകങ്ങളും ദേശപോഷിണി വായനശാലയുടെ നാടകങ്ങളും അഭിനയത്തിനു കരുത്തായി. കോഴിക്കോട് അണിയറ, യുഡിഎ തുടങ്ങിയവയുടെ സ്ഥിരം അഭിനേതാവായി. നഗരത്തിലെ അറിയപ്പെടുന്ന ജാസ് പ്ലെയറും ഡ്രമ്മറുമായിരുന്നു ജയരാജ്. ഇപ്പോൾ മൈംഷോ എന്ന വൺമാൻഷോയിലൂടെ സജീവമാണ് ജയരാജ്. ശബ്ദലേഖന രംഗത്ത് ഫോളി ആർട്ടിസ്റ്റുമാണ് ഇദ്ദേഹം. വി.എം.വിനുവിന്റെ കുട്ടിമാമ, ഒന്നാംസാക്ഷി തുടങ്ങിയ സിനിമകളാണ് വരാനിരിക്കുന്നത്.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama