go

ലൂക്ക നമ്മുടെ ആളാണ്; ഇവിടെയുമുണ്ട് ആഘോഷം

Kozhikode News
ബലോൻ ദ് ഓർ പുരസ്കാരം നേടിയ ലൂക്കാ മോഡ്രിച്ചിന്റെ മുഖംമൂടിയണിഞ്ഞു നൈനാംവളപ്പിലെ ഗവ. എൽപി സ്കൂളിലെ വിദ്യാർഥികൾ ആവേശത്തിൽ. ചിത്രം:മനോരമ
SHARE

കോഴിക്കോട് ∙ ബലോൻ ദി ഓർ പുരസ്കാരത്തിൽ മുത്തമിട്ടു ക്രൊയേഷ്യക്കാരൻ ലൂക്ക മോഡ്രിച്ച് നിൽക്കുമ്പോൾ കോഴിക്കോട്ടെ കുട്ടികളും ആവേശത്തിലാണ്. ലയണൽ മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ആരാധിക്കുന്നവരുടെ മനസ്സിലേക്കു ലൂക്കയും ചുവടുവച്ചു കയറുന്നു. ഫുട്ബോൾ മൈതാനിയിൽ ചതുരംഗം കളിക്കുന്ന ലൂക്ക മോഡ്രിച്ച് എന്ന മനുഷ്യൻ അതിജീവനത്തിന്റെ കഥയാണു ലോകമെമ്പാടുമുള്ള കുട്ടികളോടു പറയുന്നത്.

താരത്തിന് 6 വയസ്സുള്ളപ്പോഴാണു ക്രൊയേഷ്യൻ ജനത സ്വാതന്ത്ര്യപ്പോരാട്ടം തുടങ്ങിയത്. ചുറ്റിലും വെടിയൊച്ചയും സ്ഫോടനങ്ങളും മാത്രം. കുഞ്ഞു ലൂക്കയുടെ കൺമുന്നിൽവച്ച് മുത്തച്ഛൻ വെടിയേറ്റു മരിച്ചു. അഭയാർഥി ക്യാംപുകളിലായിരുന്നു പിന്നീടുള്ള ജീവിതം. ദുരിതത്തിൽനിന്നു രക്ഷപെടാനുള്ള മാർഗമായിരുന്നു ഫുട്ബോൾ. പതിയെപ്പതിയെ താരത്തിലെ പ്രതിഭയെ പരിശീലകർ തിരിച്ചറിഞ്ഞു. ഗോൾ അടിക്കുന്നതിനേക്കാൾ ഗോളടിക്കുന്നവർക്കു പന്തെത്തിച്ചു കൊടുക്കുന്നതിലായിരുന്നു താരത്തിന്റെ മിടുക്ക്.

ടോട്ടനത്തിൽനിന്നു റയലിലേക്ക് എത്തിയതോടെ ലൂക്ക സൂപ്പർ താരമായി. ലോകം ഒരു പ്രതിഭയുടെ വരവിനു സാക്ഷ്യം വഹിച്ചു. ഒടുവിൽ റൊണാൾഡോയെയും മെസിയെയും പിന്നിലാക്കി ലോകതാരമെന്ന പദവിയിലേക്കു ക്രൊയേഷ്യയുടെ സ്വന്തം ലൂക്ക. ക്രോയേഷ്യയുടെ വെള്ളയും ചുവപ്പും കട്ടകൾ നിറഞ്ഞ കുപ്പായത്തിലും റയലിന്റെ വെള്ളക്കുപ്പായത്തിലും നിറഞ്ഞു നിൽക്കുന്ന താരം പോരാട്ടത്തിന്റെ കഥയാണു ലോകത്തോടു പറയുന്നത്. ഇടറാതെ തുടരട്ടെ, ലൂക്കയുടെ ജൈത്രയാത്ര.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama