go

പെട്രോൾ പമ്പിൽ തോക്കു ചൂണ്ടി കവർച്ചാ ശ്രമം: അന്വേഷണത്തിന് പ്രത്യേക സംഘം

SHARE

കുന്നമംഗലം ∙ മെഡി. കോളജ്– കാരന്തൂർ റോഡിൽ കൊളായിതാഴത്ത് പെട്രോൾ പമ്പിൽ അർധരാത്രി തോക്കു ചൂണ്ടി നടത്തിയ കവർച്ചാ ശ്രമം പ്രത്യേക സംഘം അന്വേഷിക്കും. അസി. കമ്മീഷണർ (നോർത്ത്) ഇ.പി. പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും കുന്നമംഗലം എസ്ഐ കൈലാസ്നാഥുമാണ് കേസ് അന്വേഷിക്കുന്നത്.

പെട്രോൾ പമ്പിൽ സ്ഥാപിച്ച സിസിടിവി ക്യാമറകളിൽ പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

7 മാസം മുൻപ് കുന്നമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ കട്ടാങ്ങലിൽ പെട്രോൾ പമ്പിൽ അർധരാത്രിയിൽ തോക്ക് ചൂണ്ടി കവർച്ച നടന്ന സംഭവവുമായി സമാനതകളുള്ളതിനാൽ ഇക്കാര്യവും പരിശോധിക്കും. ബലപ്രയോഗത്തിനിടെ മോഷ്ടാവ് തോക്ക് ചൂണ്ടിയതോടെ ഭയന്നുപോയ ജീവനക്കാർ ഇരുട്ടിൽ മറഞ്ഞ മോഷ്ടാവ് എവിടേക്കാണ് പോയതെന്നതു ശ്രദ്ധിച്ചിരുന്നില്ല.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama