go

പെരുവണ്ണാമൂഴി മേഖലയിൽ കടുവയുടെ കാൽപാട്

Kozhikode News
പെരുവണ്ണാമൂഴി ഡാം മേഖലയിൽ ഇന്നലെ രാവിലെ കണ്ടെത്തിയ കടുവയുടെ കാൽപാട്.
SHARE

ചക്കിട്ടപാറ ∙ കഴിഞ്ഞ ദിവസങ്ങളിൽ ചെമ്പനോട മേഖലയിൽ കടുവയെ കണ്ടതിനെത്തുടർന്ന് ഭീതി പടരുന്നതിനിടെ ഇന്നലെ പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിനു സമീപം കടുവയുടെ കാൽപാടുകൾ കണ്ടെത്തി. ചെമ്പനോടയിൽ ഇറങ്ങിയ കടുവയെ വനത്തിലേക്ക് കയറ്റിവിട്ടതായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. പെരുവണ്ണാമൂഴി ഡാം മേഖലയിലെ ബോട്ടുജെട്ടി, പുതിയ വൈദ്യുതി പദ്ധതിക്ക് കിണർ നിർമിക്കുന്ന മേഖല, ഗ്രൗണ്ട് പ്രദേശങ്ങളിലാണ് ഇന്നലെ രാവിലെ കാൽപാടുകൾ കണ്ടത്.

ബോട്ട്ജെട്ടി പ്രദേശത്ത് കടുവയുടെ രോമവും കണ്ടെത്തി. സ്ഥലം പരിശോധിച്ച പെരുവണ്ണാമൂഴി ഫോറസ്റ്റ് ഉദ്യോഗസ്ഥർ കാൽപ്പാട് കടുവയുടേതാണെന്ന് സ്ഥിരീകരിച്ചു. ഡാം റിസർ‌വോയർ നീന്തിയാണ് കടുവയെത്തിയതെന്നാണ് സംശയം. ടൂറിസ്റ്റ്കേന്ദ്രം, സിആർപിഎഫ് കേന്ദ്രം എന്നിവ കാടുമൂടിയതിനാൽ കടുവയ്ക്ക് ഒളിത്താവളത്തിനുള്ള സൗകര്യമുണ്ട്.

വനത്തിലേക്ക് പോകാതെ നാട്ടിൽതന്നെ കടുവ പതിയിരുപ്പുണ്ടെന്ന ഭീതിയിലാണിപ്പോൾ നാട്ടുകാർ. പെരുവണ്ണാമൂഴിയിലും സമീപപ്രദേശങ്ങളിലും നാട്ടുകാർ തിരച്ചിൽ നടത്തുന്നുണ്ട്. പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രം ടിക്കറ്റ് കൗണ്ടർ കടുവ ഭീതിയിൽ ഇന്നലെ അടച്ചിട്ടു. റിസർവോയറിനടുത്ത് കെഎസ്ഇബി പദ്ധതി കിണർ നിർമാണവും നിർത്തിവച്ചു. പ്രദേശത്ത് ജാഗ്രത തുടരുന്നുണ്ട്.

തെരുവുവിളക്കുകൾ കത്താത്തതിനാൽ രാത്രി പെരുവണ്ണാമൂഴി ഇരുട്ടിലാണ്. വൈദ്യുതി വിളക്ക് പുനഃസ്ഥാപിക്കാനുളള ശ്രമവും ഇന്നലെ ആരംഭിച്ചു. പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതർ സ്ഥലത്ത് തിരച്ചിൽ നടത്തി. വനപാലകരുടെ രാത്രികാല ക്യാംപും ഏർപ്പെടുത്തി. ഇതിനിടയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama