go

നാട്ടുകാരെ വട്ടംചുറ്റിച്ച് സെർവർ തകരാർ

Kozhikode News
SHARE

കക്കട്ടിൽ ∙ സർവർ തകരാറിലായതിനെത്തുടർന്നു വില്ലേജ് ഓഫിസുകളുടെ പ്രവർത്തനം താളംതെറ്റുന്നു. വിവിധ ആവശ്യങ്ങൾക്ക് ഓഫിസുകളിലെത്തുന്നവർ സർവർ തകരാർമൂലം മണിക്കൂറുകൾ കാത്തുനിൽക്കുകയോ, ആവശ്യങ്ങൾ സാധിക്കാതെ തിരിച്ചുപോവേണ്ടതോ ആയ അവസ്ഥയാണ്. റവന്യു വകുപ്പിന്റെ റെലിസ് (റവന്യു ലാൻഡ് ഇൻഫർമേഷൻ സൈറ്റ്) സർവറാണ് വില്ലേജ് ഓഫിസ് പ്രവർത്തനത്തെ താളം തെറ്റിച്ചത്. തകരാർ കഴിഞ്ഞ ആഴ്ച അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും പരിഹരിക്കാനായിട്ടില്ല.

സാക്ഷ്യപത്രങ്ങൾക്കായും നികുതി അടയ്ക്കാൻ എത്തുന്നവരുമാണ് വട്ടംകറങ്ങുന്നത്. താലൂക്ക് ഓഫിസിൽ വില്ലേജ് അധികൃതർ വിവരം ധരിപ്പിച്ചിട്ടും പരിഹാരമായിട്ടില്ല. തകരാർ എന്നു പരിഹരിക്കുമെന്ന ചോദ്യത്തിനു വില്ലേജ് അധികൃതർക്കു കൃത്യമായ ഉത്തരമില്ല. ഭൂമി റജിസ്ട്രേഷൻ, കെട്ടിട നിർമാണ പ്ലാൻ ലഭിക്കുന്നതിനാവശ്യമായ രേഖകൾ എന്നിവ ലഭിക്കാത്തതും ദുരിതം ഇരട്ടിയാക്കുന്നു. വടകര താലൂക്കിലെ മറ്റു വില്ലേജ് ഓഫിസുകളിലും സമാന പ്രതിസന്ധിയുണ്ട്.  

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama