go

കൃഷിക്കും മൃഗസംരക്ഷണത്തിനും ഊന്നൽ നൽകി കോട്ടൂർ പഞ്ചായത്ത്

SHARE

നടുവണ്ണൂർ ∙ ഭവന നിർമാണത്തിനും കൃഷിക്കും മൃഗസംരക്ഷണത്തിനും പശ്ചാത്തല മേഖലയ്ക്കും ഊന്നൽ നൽകി 6,44,85,520 രൂപയുടെ വാർഷിക പദ്ധതികൾക്ക് കോട്ടൂർ പഞ്ചായത്ത് വികസന സെമിനാർ രൂപം നൽകി. കൃഷിഭവന് പുതിയ കെട്ടിടം നിർമിക്കുന്നതിന് 15 ലക്ഷം രൂപയും പ്രാഥമികാരോഗ്യകേന്ദ്രത്തിന് സ്ഥലം വാങ്ങുന്നതിന് 20 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

പൊതു വിഭാഗത്തിൽ 18 പദ്ധതികളും സേവന മേഖലയിൽ 58 പദ്ധതികളും പശ്ചാത്തല മേഖലയിൽ 30 പദ്ധതികളുൾപ്പെടെ 106 പദ്ധതികളാണ് കരട് പദ്ധതി രേഖയിലുള്ളത്. വനിതകൾക്കായി പശു, ആട്, കോഴി യൂണിറ്റുകൾക്ക് തുക വകയിരുത്തിയിട്ടുണ്ട്. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ സെമിനാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറങ്ങോട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ഉഷമലയിൽ പദ്ധതി രേഖ അവതരിപ്പിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ബാലൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.എൻ. അശോകൻ, എൻ.ടി. ഗിരിജ, സ്ഥിരം സമിതി അധ്യക്ഷൻ കെ. ഹമീദ്, ടി.കെ ശ്രീധരൻ, സി.എച്ച്. സുരേന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി കെ. രാജീവൻ എന്നിവർ പ്രസംഗിച്ചു. ഫോട്ടോ കോട്ടൂർ പഞ്ചായത്ത് വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ ഉദ്ഘാടനം ചെയ്യുന്നു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama