go

സപ്ലൈകോ ഡിപ്പോയിലെ 70 ചുമട്ടു തൊഴിലാളികൾക്ക് സസ്പെൻഷൻ

SHARE

നടുവണ്ണൂർ ∙ കരുവണ്ണൂരിലെ സപ്ലൈകോ ഡിപ്പോയിലെ 70 ചുമട്ടു തൊഴിലാളികളെ ജില്ലാ ലേബർ ഓഫിസർ സസ്പെൻഡ് ചെയ്തു. പദ്ധതി വിരുദ്ധ പ്രവർത്തനം നടത്തിയതിന് 30 ദിവസത്തേക്കാണ് മുഴുവൻ തൊഴിലാളികളെയും ജില്ലാ ലേബർ ഓഫിസർ പി.പി. സന്തോഷ്കുമാർ സസ്പെൻഡ് ചെയ്തത്. വെസ്റ്റ് ഹിൽ റെയിൽവേ ഗുഡ്സ് ഷെഡിലെ 30 തൊഴിലാളികളെ കരുവണ്ണൂർ ഡിപ്പോയിലേക്ക് പകരം നിയോഗിച്ചിട്ടുണ്ട്.

തൊഴിലാളി ക്ഷേമനിധി ബോർഡിലൂടെ അല്ലാതെ ശമ്പളം കൈപ്പറ്റുകയും ഇതുവഴി ലെവി അടയ്ക്കാതിരുന്നതുമാണ് അച്ചടക്ക നടപടിക്ക് ഇടയാക്കിയത്. തൊഴിൽ ദിനങ്ങൾ രേഖപ്പെടുത്തുന്ന ലേബർ കാർഡ് ക്ഷേമനിധി ഓഫിസിൽ എത്തിക്കാത്തതും നടപടിക്ക് കാരണമായി. ബുധനാഴ്ച രാവിലെ ഡിപ്പോ തുറന്നപ്പോഴാണ് പുറത്താക്കിയ വിവരം തൊഴിലാളികൾ അറിയുന്നത്. രാവിലെ കയറ്റിറക്കിന് 30 തൊഴിലാളികൾ പകരക്കാരായെത്തിയിരുന്നു. ഇവരെ ഡിപ്പോ തൊഴിലാളികൾ തടഞ്ഞത് സംഘർഷത്തിനിടയാക്കി.

പേരാമ്പ്ര എസ്ഐ ദിലീഷ് സാറ്റോ എത്തി തൊഴിലാളി നേതാക്കളുമായി ചർച്ച നടത്തി. ലേബർ ഓഫിസറുമായി ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് ഈ മാസം 11ന് അനുരജ്ഞന ചർച്ച നടത്താൻ തീരുമാനമായി. അച്ചടക്ക നടപടി നേരിട്ടവർ മാറി നിൽക്കാനും പകരക്കാരായെത്തിയവരെ കയറ്റിറക്കിന് അനുവദിക്കാനും ധാരണയായി. അച്ചടക്ക നടപടി സംബന്ധിച്ച് മുന്നറിയിപ്പെന്നും ഉണ്ടായിട്ടില്ലെന്ന് ഐഎൻടിയുസി ജില്ലാ സെക്രട്ടറി കെ. ചന്തപ്പൻ പറഞ്ഞു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama