go

പേരാമ്പ്ര മണ്ഡലത്തിന്റെ അതിർത്തിയിൽ റോഡ് നവീകരണം നിർത്തിയെന്ന് പരാതി

Kozhikode News
കൽപ്പത്തൂർ വായനശാല കാപ്പുമുക്ക് റോഡ് ഇല്ലത്ത് താഴെ തകർന്ന നിലയിൽ.
SHARE

പേരാമ്പ്ര ∙ കൽപ്പത്തൂർ വായനശാല കാപ്പുമുക്ക് റോഡ് നവീകരണം പേരാമ്പ്ര മണ്ഡലത്തിന്റെ അതിർത്തിയിൽ നിർത്തിയതു പ്രതിഷേധത്തിനിടയാക്കുന്നു. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ടി.പി. രാമകൃഷ്ണൻ മുൻകയ്യെടുത്താണ് റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചത്. എന്നാൽ അത് മണ്ഡലാതിർത്തിയിൽ മാത്രം ഒതുക്കിയതിൽ ബാലുശ്ശേരി മണ്ഡലത്തിന്റെ അതിർത്തിയിലുള്ളവർ പ്രതിഷേധത്തിലാണ്.

പുളിയോട്ട് മുക്ക്, നരയംകുളം, കാപ്പുമുക്ക് ഭാഗങ്ങളിൽ ഈ റോഡ് ടാറിങ് പൂർണ്ണമായും തകർന്നിട്ടുണ്ട്. ഈ റോഡിൽ ബസ് സർവീസ് ഉള്ള ഭാഗം നരയംകുളമാണ്. ഇവിടെയാണെങ്കിൽ നവീകരണവും നടന്നിട്ടില്ല. സർക്കാർ ഫണ്ടിൽ കൽപ്പത്തൂർ മുതൽ വെള്ളിയൂർ വരെയാണ് നവീകരണം നടത്തിയത്. വെള്ളിയൂർ മുതൽ പുളിയോട്ട്മുക്ക് വരെ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് നവീകരണം നടത്തുന്നത്.

മന്ത്രി ബാലുശ്ശേരി മണ്ഡലത്തെ അവഗണിച്ചത് ശരിയായില്ലെന്ന് നാട്ടുകാർക്കു പരാതിയുണ്ട്. ബാലുശ്ശേരി മണ്ഡലത്തിലെ റോഡിന്റെ നവീകരണം പൂർത്തിയാക്കാൻ സ്ഥലം എംഎൽഎ പുരുഷൻ കടലുണ്ടി ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് കോട്ടൂർ പഞ്ചായത്ത് വികസന സെമിനാറിൽ കെഎസ്എസ്പിയു പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama