go

ഡിഎഫ്ഒയുടെ നിർദേശം മരവിപ്പിക്കണം: കേരള കോൺഗ്രസ് (എം)

SHARE

തിരുവമ്പാടി ∙ മുത്തപ്പൻപുഴ, കളരിക്കൽ, മറിപ്പുഴ, കുണ്ടൻതോട് പ്രദേശങ്ങളിലെ 163 സർവേ നമ്പരിലുള്ള ഭൂമിക്കു കൈവശരേഖ നൽകരുതെന്നും ഭൂനികുതി സ്വീകരിക്കരുതെന്നും തിരുവമ്പാടി, നെല്ലിപ്പൊയിൽ വില്ലേജ് ഓഫിസർമാർക്ക് ഡിഎഫ്ഒ നിർദേശം നൽകിയതു മരവിപ്പിക്കണമെന്നു കേരള കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

എംഎൽഎയുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും വകുപ്പ് മേധാവികളുടെയും സ്ഥലവാസികളുടെയും യോഗത്തിൽ സംയുക്ത പരിശോധനയ്ക്കു ശേഷമേ ഈ മേഖലയിൽ തുടർനടപടി ഉണ്ടാകൂ എന്നു തീരുമാനിച്ചിരുന്നു. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി വനം വകുപ്പ് ഏകപക്ഷീയ നടപടികൾകൊണ്ടു കർഷകരെ ദ്രോഹിക്കുകയാണ്.

ഇതിനു പരിഹാരം ഉണ്ടാക്കാൻ എംഎൽഎ മുൻകൈ എടുക്കണമെന്നു യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ജോയി മ്ലാങ്കുളി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് ടി.എം.ജോസഫ്, എ.വി.തോമസ്, വി.വി.മാണി, എംകെ.ഏലിയാസ്, അഗസ്റ്റിൻ മണ്ണുകുശുമ്പിൽ, ബ്ലോക്ക് അംഗം ആൻസി സെബാസ്റ്റിൻ, വിൽസൻ ടി.മാത്യു എന്നിവർ പ്രസംഗിച്ചു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama