go

പിണറായി ഏകാധിപതിയായി മാറിയെന്ന് ബിജെപി

Kozhikode News
കെ. സുരേന്ദ്രനെ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് ബിജെപി നിയോജക മണ്ഡലം കമ്മിറ്റി ബാലുശ്ശേരിയിൽ നടത്തിയ ഉപവാസം സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധൻ ഉദ്ഘാടനം ചെയ്യുന്നു.
SHARE

ബാലുശ്ശേരി ∙ മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപതിയായി മാറിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധൻ പറഞ്ഞു. കെ. സുരേന്ദ്രനെ കള്ളക്കേസുകളിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ച മനുഷ്യാവകാശ ലംഘനത്തിൽ പ്രതിഷേധിച്ച് ബിജെപി നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജേഷ് കായണ്ണ അധ്യക്ഷത വഹിച്ചു. ഉത്തരമേഖലാ പ്രസിഡന്റ് വി.വി. രാജൻ, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ, ജയസദാനന്ദൻ, രമണി ഭായ്, എൻ. ചോയി, സി.കെ. ബാലകൃഷ്ണൻ, വി.പി. ശ്രീപത്മനാഭൻ, എൻ.പി. രാമദാസ് എന്നിവർ പ്രസംഗിച്ചു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama