go

കള്ളനോട്ട് സംഘം: അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ എത്തുന്നു

SHARE

ബാലുശ്ശേരി∙ പോസ്റ്റ് ഓഫിസ് റോഡിൽ വീടു കേന്ദ്രീകരിച്ചു നടത്തിയ കള്ളനോട്ട് നിർമാണത്തെക്കുറിച്ച് അന്വേഷണത്തിനു കേന്ദ്ര ഏജൻസികളായ ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) റിസേർച്ച് ആൻഡ് അനാലിസിസ് വിങ്ങും (റോ) എത്തുന്നു. പ്രാഥമിക വിവരങ്ങൾ കേന്ദ്ര ഏജൻസികൾ പൊലീസിൽനിന്നു തേടി.

കഴിഞ്ഞ ദിവസം പിടിയിലായ ബാലുശ്ശേരി മീത്തലെമണിഞ്ചേരി രാജേഷ് (45), എറണാകുളം വൈറ്റില തെങ്ങുമ്മൽ വിൽബർട്ട് (43), നല്ലളം താനിലശ്ശേരി വൈശാഖ് (24) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വലിയതോതിൽ വ്യാജ നോട്ട് നിർമിക്കുന്നതിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലെത്തിയപ്പോഴാണു സംഘം പൊലീസ് വലയിലാകുന്നത്. 

ഇവർ താവളം മാറ്റാനുള്ള ഒരുക്കത്തിലായിരുന്നു. ഇവർക്കു പല തരത്തിൽ സഹായം ചെയ്തവരെക്കുറിച്ചു പൊലീസ് അന്വേഷണം തുടങ്ങി. കേസന്വേഷണ ചുമതല ഡിവൈഎസ്പിക്കു കൈമാറി. താമരശ്ശേരി ഡിവൈഎസ്പിയുടെ ചുമതല വഹിക്കുന്ന എം.സുബൈർ വീട്ടിലെത്തി കൂടുതൽ പരിശോധന നടത്തി. കള്ളനോട്ട് നിർമാണത്തിന്റെ ബുദ്ധികേന്ദ്രമായ വിൽബർട്ടിന്റെ ബന്ധങ്ങളെക്കുറിച്ചു പൊലീസ് പ്രത്യേകമായി അന്വേഷിക്കും. 

പ്രിന്റിങ് മെഷീൻ കോയമ്പത്തൂരിൽനിന്നും നോട്ട് അടിക്കാനുള്ള കടലാസ് ചെന്നൈയിൽനിന്നുമാണു വാങ്ങിയതെന്നു വിൽബർട്ട് പൊലീസിനോടു പറഞ്ഞു. നിറങ്ങൾ കൃത്യമായ അനുപാതത്തിൽ സംയോജിപ്പിക്കുന്നതു വിൽബർട്ടാണെന്നു പൊലീസ് പറഞ്ഞു. ഇതിന്റെ അനുപാതങ്ങൾ എഴുതി സൂക്ഷിച്ചതു പൊലീസിനു ലഭിച്ചു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama