go

ബലൂൺ പോലെ പറക്കട്ടെ, ആരോഗ്യസന്ദേശങ്ങൾ

Kozhikode News
ജില്ലാ മെഡിക്കൽ ഓഫിസിന്റെ നേതൃത്വത്തിൽ നടത്തുന്ന കുഷ്ഠരോഗ നിർണയ പരിപാടി അശ്വമേധത്തിന്റെ പ്രചാരണാർഥം കോഴിക്കോട്ട് ക്രിസ്ത്യൻ കോളജ് മൈതാനത്ത് നടത്തിയ ഹോട്ട് എയർ ബലൂൺ സവാരിയിൽ നിന്ന്.
SHARE

കോഴിക്കോട് ∙ ആകാശത്തേക്കൊരു പടുകൂറ്റൻ ബലൂൺ. പൊട്ടു പോലെ ആരൊക്കെയോ അതിൽ ഇരിക്കുന്നു. കാണുന്നവർക്കെല്ലാം കൗതുകം. കുഷ്ഠരോഗ നിർണയ പ്രചാരണ പരിപാടി അശ്വമേധത്തിന്റേതുൾപ്പെടെയുള്ള വിവിധ ആരോഗ്യ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ച ഹോട്ട് എയർ ബലൂൺ മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ പറത്തിയതാണ്. ഉച്ച കഴിഞ്ഞു മെഡിക്കൽ കോളജ് ഗ്രൗണ്ടിലും ബലൂൺ പറന്നു. 

ആരോഗ്യസന്ദേശങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബലൂൺ പറത്തൽ. യാത്രക്കാരും നിസാരക്കാരല്ല.  ജില്ലാ മെഡിക്കൽ ഓഫിസർ വി.ജയശ്രീ, ഡപ്യൂട്ടി മേയർ മീര ദർശക്, സബ് കലക്ടർ വി.വിഘ്നേശ്വരി, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരായിരുന്നു യാത്രക്കാർ. രണ്ടിടങ്ങളിലായി 100 പേരോളം ബലൂൺ യാത്ര നടത്തി.  കാഴ്ചക്കാരിൽ കൗതുകം ജനിപ്പിക്കുന്നതിനൊപ്പം മനസിലേക്കു സന്ദേശവും എത്തിക്കുന്നതായി വേറിട്ട ഹോട്ട് എയർ ബലൂൺ പരിപാടി.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama